പവനായി ശവമായി; ഇരട്ടച്ചങ്കന്‍ സര്‍ക്കാരിന്റെ തൊപ്പിയില്‍ ഒരു തൂവല്‍ കൂടിയായി; മെഡിക്കല്‍ ബില്ലില്‍ സര്‍ക്കാരിന് പരിഹാസവുമായി ജയശങ്കര്‍

  • Post category:news
  • Reading time:1 min read
You are currently viewing പവനായി ശവമായി; ഇരട്ടച്ചങ്കന്‍ സര്‍ക്കാരിന്റെ തൊപ്പിയില്‍ ഒരു തൂവല്‍ കൂടിയായി; മെഡിക്കല്‍ ബില്ലില്‍ സര്‍ക്കാരിന് പരിഹാസവുമായി ജയശങ്കര്‍

കോഴിക്കോട്: കണ്ണൂര്‍, കരുണ മെഡിക്കല്‍ പ്രവേശന ബില്‍ ഗവര്‍ണര്‍ തള്ളിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ പരിഹാസ ശരവുമായി രാഷ്ട്രീയ നിരീക്ഷകന്‍ എ ജയശങ്കര്‍ ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചു. കേരള നിയമസഭ ഐകകണ്ഠന പാസാക്കിയ ഐതിഹാസികമായ കരുണാ സഹായ ബില്ലിന് ഗവര്‍ണര്‍ അനുമതി നല്‍കിയില്ല.  കേരള പിറവിക്കു ശേഷം ഇതാദ്യമായാണ് നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ പൂര്‍ണമായി നിരാകരിച്ചത്. ഇരട്ടച്ചങ്കന്‍ സര്‍ക്കാരിന്റെ തൊപ്പിയില്‍ ഒരു തൂവല്‍ കൂടിയായി, ബില്ല് നിരാകരിച്ചെന്നു കരുതി ഗവര്‍ണറോട് സര്‍ക്കാരിനു പിണക്കമില്ലെന്നും ജയശങ്കര്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്കിലെ പൂര്‍ണരൂപം

പവനായി ശവമായി.
കേരള നിയമസഭ ഐകകണ്ഠന പാസാക്കിയ ഐതിഹാസികമായ കരുണാ സഹായ ബില്ലിന് ഗവര്‍ണര്‍ അനുമതി നല്‍കിയില്ല. പുന:പരിശോധന നടത്താന്‍ തിരിച്ചയക്കുക പോലും ചെയ്തില്ല; ചുമ്മാ ചുരുട്ടിക്കൂട്ടി ചവറ്റുകുട്ടയിലിട്ടു.
കേരള പിറവിക്കു ശേഷം ഇതാദ്യമായാണ് നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ പൂര്‍ണമായി നിരാകരിച്ചത്. ഇരട്ടച്ചങ്കന്‍ സര്‍ക്കാരിന്റെ തൊപ്പിയില്‍ ഒരു തൂവല്‍ കൂടിയായി.
ബില്ല് നിരാകരിച്ചെന്നു കരുതി ഗവര്‍ണറോട് സര്‍ക്കാരിനു പിണക്കമില്ല. വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ രാജ്ഭവന്‍ മാര്‍ച്ച് നടത്താനോ ഗവര്‍ണറുടെ കോലം കത്തിക്കാനോ ഉദ്ദേശിക്കുന്നില്ല. ഇനി ജബ്ബാര്‍ ഹാജിയായി, ഹാജ്യാരുടെ പാടായി.

0Shares