പരസ്യമദ്യപാനം ചോദ്യം ചെയ്ത വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം; പട്ടാളക്കാരനും യൂത്ത്‌കോണ്‍ഗ്രസ് സുഹൃത്തുക്കള്‍ക്കുമെതിരെ ബേക്കല്‍ പോലീസ് കേസെടുത്തു

  • Post category:local news
  • Reading time:1 min read
You are currently viewing പരസ്യമദ്യപാനം ചോദ്യം ചെയ്ത വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം; പട്ടാളക്കാരനും യൂത്ത്‌കോണ്‍ഗ്രസ് സുഹൃത്തുക്കള്‍ക്കുമെതിരെ ബേക്കല്‍ പോലീസ് കേസെടുത്തു

കാസര്‍കോട്: സ്‌കൂള്‍ കോമ്പോണ്ടില്‍ പരസ്യമായി മദ്യപിക്കുന്നത് ചോദ്യം ചെയ്ത വിദ്യാര്‍ത്ഥിയെ മൂന്നംഗ സംഘം മര്‍ദിക്കുകയും കാര്‍ ഓടിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായി പരാതി. പെരിയ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയും നെടുക്കോട്ടുപാറ ശശിധരൻ്റെ മകനുമായ എസ്.അശ്വിനെ(17)യാണ് പെരിയയിലെ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരായ റെജിന്‍, രാഗേഷ്, അഭിലാഷ് എന്നിവര്‍ ചേര്‍ന്ന് മര്‍ദിച്ചത്.ചീത്ത വിളിക്കുകയും മുഖത്തടിക്കുകയും തുടര്‍ന്ന് പിടിച്ചു കൊണ്ടുപോയി കാറില്‍ ഇരുത്തി വാഹനം ഓടിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായി അശ്വിന്‍ പോലീസില്‍ പരാതിപ്പെട്ടു. സംഭവത്തില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്‌കൂള്‍ കോമ്പോണ്ടിനകത്ത് കാര്‍ പാര്‍ക്ക് ചെയ്ത് മദ്യപിക്കുകയായിരുന്നു റെജിനും സുഹൃത്തുക്കളും. റെജിന്‍ മിലിറ്ററി ഉദ്യോഗസ്ഥനാണ്. പെരിയ സ്‌കൂള്‍ കോമ്പോണ്ടിനകത്ത് കൂട്ടമായെത്തി മദ്യപിക്കുന്നത് പതിവായതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ നേരത്തെ പരാതി ഉന്നയിച്ചിരുന്നു.

0Shares