പയ്യന്നൂര്‍: പയ്യന്നൂരിലും പരിസര പ്രദേശങ്ങളിലും പേപ്പട്ടിയുടെ വിളയാട്ടം. ആക്രമണത്തില്‍ പരിക്കേറ്റ നിലയില്‍ പതിനെട്ടു പേരെ പയ്യന്നൂരിലെ ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. അന്നൂര്‍, പുതിയങ്കാവ്, കണ്ടോത്ത്, കോത്തായിമുക്ക് പയ്യന്നൂര്‍ ഭാഗങ്ങളിലുള്ളവരാണ് ആശുപത്രിയിലായത്. പരാക്രമിയായ നായ വഴിയില്‍ കണ്ടവരൊക്കയും കടിച്ചാക്രമിച്ച് ഓടുകയായിരുന്നു.
അന്നൂരിലെ റിട്ട. അധ്യാപകന് വി.എം.ദാമോദരന്‍ (78), ഹനീഫ് (46),പെരുമ്പയിലെ ബദരീനാഥ് (7), കണ്ടോത്തെ നാരായണി (80). കോത്തായിമുക്കിലെ ശ്വേത (25), പയ്യന്നൂരിലെ പങ്കജം (55), അന്നൂരിലെ സജി പീറ്റര്‍ (42), പയ്യന്നൂരിലെ വി.വി.പത്മിനി (63), കാര്‍ത്യായനി (60), പയ്യന്നൂരിലെ ജയലക്ഷ്മി(72), അന്നൂരിലെ ഷീന(28), സിമി (21), പുതിയങ്കാവിലെ ജാനകി (68) തുടങ്ങിയവര്‍ക്കാണ് കടിയേറ്റത്. പലര്‍ക്കും കവിളിലും കഴുത്തിലുമാണ് കടിയേറ്റത്. നഗരസഭാ ചെയര്‍മാനും കൗണ്‍സിലര്‍മാരുമെത്തി ആശുപത്രിയിലുള്ളവര്‍ക്ക് വേണ്ട ചികില്‍സാ സൗകര്യമേര്‍പെടുത്തി. ഉച്ചയോടെ നാട്ടുകാര്‍ പേപ്പട്ടിയെ കല്ലെറിഞ്ഞു കൊന്നു.
പയ്യന്നൂരിലും പരിസരപ്രദേശങ്ങളിലും പേപ്പട്ടിയുടെ വിളയാട്ടം; വഴിയില്‍ നില്‍ക്കുകയായിരുന്ന18 പേരെ ആക്രമിച്ചു