
നിയമം സംഘിച്ചാല്‍ ഏത് ഉന്നതനാണെങ്കിലും ശിക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമം ലംഘിക്കുന്നത് ഏത് ഉന്നതനായാലും പ്രത്യേക പരിഗണനയില്ല. മുഖം നോക്കാതെ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്ഥാനമോ പദവിയോ പോലീസിന്‍റെ കൃത്യനിര്‍വഹണത്തിന് തടസമാകില്ല. തെറ്റ് ചെയ്താല്‍ ശിക്ഷിക്കപ്പെടും- അദ്ദേഹം പറഞ്ഞു. അതേപോലെ പോലീസിന്‍റെ ലോക്കപ്പ് മര്‍ദനവും മൂന്നാം മുറയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കുറ്റം ചെയ്ത പോലീസുകാരെ സംരക്ഷിക്കില്ല. ചിലരുടെ സമീപനം സേനയുടെ നേട്ടങ്ങളെ കുറച്ചുകാണിക്കാന്‍ ഇടയാക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
