നിങ്ങള്‍ക്ക് പെട്രോൾ പമ്പുകളിൽ ​നി​ന്ന്​ ക​ന്നാ​സി​ലും പ്ലാ​സ്​​റ്റി​ക് കു​പ്പി​ക​ളി​ലും പെ​ട്രോ​ള്‍ വാങ്ങണോ, എന്നാല്‍ പോ​ലീ​സിന്‍റെ അ​നു​മ​തി​പ​ത്രം നിര്‍ബന്ധം

  • Post category:news
  • Reading time:1 min read
You are currently viewing നിങ്ങള്‍ക്ക് പെട്രോൾ പമ്പുകളിൽ ​നി​ന്ന്​ ക​ന്നാ​സി​ലും പ്ലാ​സ്​​റ്റി​ക് കു​പ്പി​ക​ളി​ലും പെ​ട്രോ​ള്‍ വാങ്ങണോ, എന്നാല്‍  പോ​ലീ​സിന്‍റെ അ​നു​മ​തി​പ​ത്രം നിര്‍ബന്ധം

സംസ്ഥാനത്തെ പെട്രോൾ പമ്പുകളിൽ ​നി​ന്ന്​ ക​ന്നാ​സി​ലും പ്ലാ​സ്​​റ്റി​ക് കു​പ്പി​ക​ളി​ലും പെ​ട്രോ​ള്‍ വാ​ങ്ങു​ന്ന​തി​ന്​ ഇ​നി പോലീ​സ് അ​നു​മ​തി​പ​ത്രം വേ​ണം. കേരളത്തില്‍ പെ​ട്രോ​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ന്നാ​ണ് പോ​ലീ​സിന്‍റെ വി​ശ​ദീ​ക​ര​ണം. ക​ന്നാ​സി​ലും കു​പ്പി​യി​ലും പെ​ട്രോ​ള്‍ ന​ല്‍​കാ​ന്‍ പാ​ടി​ല്ലെ​ന്ന പോ​ലീ​സിന്‍റെ അ​റി​യി​പ്പ് എ​ല്ലാ ഇ​ന്ധ​ന​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും പ​തി​ച്ചു.

സമൂഹത്തില്‍ പെ​ട്രോ​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ തടയാൻ വേണ്ടി നടത്തുന്ന ഈ തീരുമാനം അപ്രായോഗികമാണ് എന്നാണ് പൊതുവായ വിലയിരുത്തല്‍. ബൈക്ക് പോലുള്ള വാഹനങ്ങളിൽ നിറച്ച പെട്രോൾ എളുപ്പത്തിൽ അതിൽ നിന്ന് ഊറ്റിയെടുക്കാമെന്ന സാഹചര്യം നിലനിൽക്കെ ഈ തീരുമാനം കൊണ്ട് അക്രമത്തിന് കുറവുണ്ടാകില്ല. അതേസമയം, പെ​ട്രോ​ള്‍ ഉ​പ​യോ​ഗി​ച്ച്‌ പ്ര​വ​ര്‍​ത്തി​ക്കു​ന്ന യ​ന്ത്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന​വ​ര്‍ ഈ ​തീ​രു​മാ​ന​ത്തി​ല്‍ വ​ല​യും.

കാ​ര്‍​ഷി​ക യ​ന്ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന ക​ര്‍​ഷ​ക​രും യ​ന്ത്രം നി​റ​ക്കാ​ന്‍ ഇ​നി പോ​ലീ​സ് സ്​​റ്റേ​ഷ​ന്‍ ക​യ​റി​യി​റ​ങ്ങ​ണം. യാ​ത്ര​മ​ധ്യേ വാ​ഹ​ന​ങ്ങ​ളി​ല്‍ പെ​ട്രോ​ള്‍ തീ​ര്‍​ന്നാ​ല്‍ യാ​ത്ര​ക്കാ​രും വ​ല​യും.

0Shares