നഴ്‌സുമാരുടെ സമരം അനാവശ്യം; മന്ത്രി ടി.പി രാമകൃഷ്ണന്‍

  • Post category:news
  • Reading time:1 min read
You are currently viewing നഴ്‌സുമാരുടെ സമരം അനാവശ്യം; മന്ത്രി ടി.പി രാമകൃഷ്ണന്‍

കോഴിക്കോട്: മിനിമം വേതനം ലഭ്യമാക്കണമെന്ന ആവശ്യവുമായി സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ പ്രഖ്യാപിച്ച സമരം അനാവശ്യമാണെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ . സമരം ചെയ്യാനുള്ള തീരുമാനം പുനപരിപരിശോദിക്കണമെന്നും മിനിമം വേതനം ഉറപ്പാക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.

അതേസമയം, സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാലത്തേയ്ക്ക് പണിമുടക്കും. സമരം വിലക്കിയ ഹൈക്കോടതി നടപടി ന്യായീകരിക്കാനാകില്ല. നഴ്‌സുമാര്‍ക്ക് എതിരെ എസ്മ പ്രയോഗിച്ച ന്യായാധിപന്‍തന്നെ സമരം വിലക്കിയതില്‍ ദുരൂഹതയുണ്ടെന്നും യു.എന്‍.എ. ആരോപിച്ചിരുന്നു.

0Shares