നടനും എം.പി യുമായ ഇന്നസെന്റ് രണ്ട് മാസത്തെ ശമ്പളം ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കും; 12,000 കുപ്പി വെള്ളം ഏര്‍പ്പാട് ചെയ്തു കഴിഞ്ഞു

  • Post category:news
  • Reading time:1 min read
You are currently viewing നടനും എം.പി യുമായ ഇന്നസെന്റ് രണ്ട് മാസത്തെ ശമ്പളം ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കും; 12,000 കുപ്പി വെള്ളം ഏര്‍പ്പാട് ചെയ്തു കഴിഞ്ഞു

തൃശൂര്‍: തന്റെ രണ്ട് മാസത്തെ ശമ്പളം ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്ന് നടന്‍ ഇന്നസെന്റ് എം.പി. ഫേസ് ബുക്കിലൂടെയാണ് എം.പിയുടെ പ്രസ്താവന. കടല്‍ക്ഷോഭം മൂലം വീടുകള്‍ തകര്‍ന്നും വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ സംഭവിച്ചും കൊടുങ്ങല്ലൂര്‍ തീരപ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങള്‍ ദുരിതത്തിലായിരിക്കുകയാണെന്നും വീടുകള്‍ നഷ്ടപ്പെട്ടവരെയും മറ്റും എറിയാട് പഞ്ചായത്തില്‍ ഉള്‍പ്പെടെ തുറന്ന ക്യാമ്പുകളിലേക്കാണ് മാറ്റിയിരിക്കുന്നത്. ഇവിടങ്ങളില്‍ കുടിവെള്ളത്തിന് ക്ഷാമം നേരിടുന്നതായാണ് ദുരിതബാധിതര്‍ പറയുന്നത്. ഇവര്‍ക്ക് അടിയന്തരമായി കുടിവെള്ളമെത്തിക്കും. അതിനായി 12,000 കുപ്പി വെള്ളം ഏര്‍പ്പാട് ചെയ്തു കഴിഞ്ഞു. എംപി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.ഫേസ്ബുക്കിലെ പൂര്‍ണരൂപം
പാര്‍ലമെന്റംഗം എന്ന നിലയിലുള്ള എന്റെ രണ്ടു മാസത്തെ വേതനം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കും.
കടല്‍ക്ഷോഭം മൂലം വീടുകള്‍ തകര്‍ന്നും വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ സംഭവിച്ചും കൊടുങ്ങല്ലൂര്‍ തീരപ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങള്‍ ദുരിതത്തിലായിരിക്കുകയാണ്. എറിയാട് പഞ്ചായത്തില്‍ ഉള്‍പ്പെടെ തുറന്ന ക്യാമ്പുകളിലേക്ക് ആണ് ഇവരെ മാറ്റിയിരിക്കുന്നത്. ഇവിടങ്ങളില്‍ കുടിവെള്ളത്തിന് ക്ഷാമം നേരിടുന്നതായാണ് ദുരിതബാധിതര്‍ പറയുന്നത്. അടിയന്തിരമായി ഇവര്‍ക്ക് കുടിവെള്ളമെത്തിക്കും. അതിനായി ഉടന്‍ തന്നെ ശുദ്ധജലം ക്യാമ്പുകളിലെത്തിക്കും. 12000 കുപ്പി വെള്ളം ഇതിനായി ഏര്‍പ്പാട്ട് ചെയ്തു കഴിഞ്ഞു.
തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിനും റോഡുകളും കടല്‍ഭിത്തിയും നന്നാക്കുന്നതിനുമുള്‍പ്പെടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായം ലഭ്യമാക്കും. അടിയന്തിര സഹായം വേണ്ട മറ്റ് കാര്യങ്ങളും കഴിയുന്നത്ര വേഗത്തില്‍ അറ്റന്‍ഡ് ചെയ്യാനാണ് ശ്രമിക്കുന്നത്.

0Shares