നഗരശുചീകരണ യജ്ഞം; കാസര്‍കോട് നഗരസഭാ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ മല്‍സ്യമാര്‍ക്കറ്റും പരിസരവും ശുചീകരിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing നഗരശുചീകരണ യജ്ഞം; കാസര്‍കോട് നഗരസഭാ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ മല്‍സ്യമാര്‍ക്കറ്റും പരിസരവും ശുചീകരിച്ചു

കാസര്‍കോട്: നഗരശുചീകരണ യജ്ഞത്തിൻ്റെ ഭാഗമായി കാസര്‍കോട് നഗരസഭാ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ മല്‍സ്യമാര്‍ക്കറ്റിലും പരിസരപ്രദേശത്തും ശുചീകരണം നടത്തി.ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമാ ഇബ്രാഹിം, വൈസ് ചെയര്‍മാന്‍ എല്‍. എ മഹ്മൂദ് ഹാജി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി.എം മുനീര്‍, സെമീന മുജീബ്, നൈമുന്നീസ, കൗണ്‍സര്‍മാരായ ഹമീദ് ബദിര, റഷീദ് പൂരണം, സിയാന, ഹാജറ, നസീറ, മുംതാസ്, റംസീന, റഹ്ന, ഉമ എന്നിവരും ആരോഗ്യവിഭാഗത്തിലെ ജീവനക്കാരും നഗരസഭാ തൊഴിലാളികളും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലെ അറുപതോളം തൊഴിലാളികളും ഓവര്‍സീയറും യജ്ജത്തില്‍ പങ്കെടുത്തു.

https://www.youtube.com/watch?v=fahL87Zy12E

നഗര ശുചീകരണത്തിന് തുടക്കം കുറിച്ച് കാസര്‍കോട് നഗരസഭാ അംഗങ്ങള്‍ കഴിഞ്ഞ ദിവസം പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് കുമിഞ്ഞ് കൂടിയ കുപ്പിച്ചില്ലടക്കമുള്ള മാലിന്യങ്ങള്‍ ആദ്യപടി നീക്കം ചെയ്തിരുന്നു. നഗരസഭ പരിധിയില്‍ മാലിന്യ നിക്ഷേപ സംസ്‌കരണ സ്ഥലം ഇല്ലാത്തതും കേളുഗുഡ്ഡെയിലെ സ്ഥലത്ത് പ്ലാനറ്റ് സ്ഥാപിക്കാന്‍ നാട്ടുകാര്‍ സമ്മതിക്കാത്തതും നഗരസഭയെ മാലിന്യ സംസ്‌കരണത്തില്‍ പ്രതിസന്ധിയിലാക്കുകയാണ്. നഗരസഭ പരിധിയില്‍ പ്ലാസ്റ്റിക് നിരോധനം ഏര്‍പെടുത്തികൊണ്ട് വ്യാപാരികളുമായി സഹകരിച്ചതോടെ മാലിന്യത്തില്‍ കുറവുണ്ടായിട്ടുണ്ടെന്ന് നഗരസഭാ അധികൃതര്‍ പറയുന്നു. എന്നാലും സംസ്‌കരണ യൂണിറ്റ് സ്ഥാപിക്കേണ്ടത് അനിവാര്യമാണ്.

0Shares