ദേശീയ സമ്പാദ്യ പദ്ധതി സ്വകാര്യ ബാങ്കുകള്‍ക്ക് കൈമാറിയ നടപടി ഉപേക്ഷിക്കണം

  • Post category:local news
  • Reading time:1 min read
You are currently viewing ദേശീയ സമ്പാദ്യ പദ്ധതി സ്വകാര്യ ബാങ്കുകള്‍ക്ക് കൈമാറിയ നടപടി ഉപേക്ഷിക്കണം

കാസര്‍കോട്: തപാല്‍ വകുപ്പിലെ ഗ്രാമീണ്‍ ഡാക് സേവകരുടെ വേതന പരിഷ്‌ക്കരണത്തിനായി നിയോഗിച്ച കമലേഷ്ചന്ദ്ര റിപ്പോര്‍ട്ടിലെഅനുകൂല ശുപാര്‍ശകള്‍ ഉടന്‍ നടപ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ കോണ്‍ഫെഡറേഷന്‍ ജില്ലാ സമ്മേളനം കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ദേശീയ സമ്പാദ്യ പദ്ധതി സ്വകാര്യ ബാങ്കുകള്‍ക്കും കൈമാറിയ നടപടി തപാല്‍ മേഖലയെ തകര്‍ക്കുമെന്നും നടപടി ഉപേക്ഷിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി ടി.കെ.രാജന്‍ ഉദ്ഘാടനം ചെയ്തു. പി.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ ഹരി പ്രവര്‍ത്തന റിപ്പോര്‍ട്ടും ഖജാന്‍ജി സുനില്‍ ലാല്‍ വരവ് ചെലവു കണക്കും അവതരിപ്പിച്ചു.സംസ്ഥാന സെക്രട്ടറി പി.വി.രാജേന്ദ്രന്‍, എം.കുമാരന്‍ നമ്പ്യാര്‍ സംസാരിച്ചു. വി.രാധാകൃഷ്ണന്‍ (പ്രസിഡന്റ്) കെ.ഹരി (സെക്രട്ടറി) സുനില്‍ ലാല്‍ (ഖജാന്‍ജി) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.ഉച്ചക്ക് ശേഷം നടന്ന യാത്രയയപ്പ് സമ്മേളനം കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എം.കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ.പി.പ്രേം കുമാര്‍ അധ്യക്ഷത വഹിച്ചു. സി.കെ.അശോക് കുമാര്‍, എ.പവിത്രന്‍, പി.വി.രാജേന്ദ്രന്‍
വി.ആര്‍.ജയരാജന്‍, പി.ശിവദാസന്‍’, പി.വി.നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ദീര്‍ഘകാലം തപാല്‍ വകുപ്പിലെ സേവനത്തിന് ശേഷം വിരമിച്ച എന്‍ എഫ്.പി.ഇ.നേതാവ് എം.സി.രാധാകൃഷ്ണന്‍ മറുപടി പ്രസംഗം നടത്തി. വിരമിച്ച ജീവനക്കാര്‍ക്ക് ജനറല്‍ സെക്രട്ടറി ഉപഹാരം നല്‍കി.

 

0Shares