തുടർച്ചയായി 14 ാം വർഷവും എസ്.എസ്.എൽ.സി പരീക്ഷയിൽ 100 % വിജയം; പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂൾ നാടിന് അഭിമാനമാകുന്നു

  • Post category:local news
  • Reading time:1 min read
You are currently viewing തുടർച്ചയായി 14 ാം വർഷവും എസ്.എസ്.എൽ.സി പരീക്ഷയിൽ 100 % വിജയം; പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂൾ നാടിന് അഭിമാനമാകുന്നു

ചെർക്കള: നെല്ലിക്കട്ടയിലെ പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂൾ നാടിന് അഭിമാനമാകുന്നു. തുടർച്ചയായി 14 ാം വർഷമാണ് എസ്.എസ്.എൽ.സി പരീക്ഷയിൽ 100 % വിജയം കരസ്ഥമാകുന്നത്. വിദ്യാർത്ഥികളെ അഭിനന്ദിച്ച് പി.ബി.എം.എഡുക്കേഷൻ ട്രസ്റ്റ് ചെയർമാൻ ശഫീഖ് റസ്സാഖ്, മാനേജർ ഇ.അബൂബക്കർ ഹാജി, പ്രിൻസിപ്പൽ നിസാം ബോവിക്കാനം, സ്കൂൾ അഡ്മിനിസ്ട്രേറ്റർ എം.എ മക്കാർ മാഷ്, പി.ടി.എ പ്രസിഡണ്ട് ബി.ക്കെ മുഹമ്മദ് കുഞ്ഞി ഹാജി തുടങ്ങിയവർ രംഗത്ത് വന്നു.

ഈ അധ്യയന വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും സി ഗ്രേഡിന് മുകളിൽ ലഭിച്ചു എന്നത് വിദ്യാലയത്തിന്‍റെ പഠന നിലവാരം ഒന്നുകൂടി ഉയർത്തിക്കാട്ടുന്നു. കഴിഞ്ഞ വർഷം ഹയർ സെക്കണ്ടറി പരീക്ഷയിൽ 100 % വിജയം നേടിയ ജില്ലയിലെ ഏക അൺ എയിഡഡ് വിദ്യാലയമാണ് പി.ബി.എം. മഞ്ചേശ്വരം എം.എൽ.എ ആയിരുന്ന അന്തരിച്ച പി.ബി അബ്ദുൽ റസാഖ് അദ്ദേഹത്തിൻ്റെ പിതാവിന്‍റെ നാമധേയത്തിൽ പണിത സ്കൂളാണ് പി.ബി.എം സ്കൂൾ (പി ബീരാൻ മൊമ്മോറിയൽ സ്കൂൾ) ഈ സ്കൂളാണ് ഇപ്പോൾ വളർന്ന് പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂളായി മാറിയത്.

ഇപ്പോൾ പി.ബി.എം.എഡുക്കേഷൻ ട്രസ്റ്റിനാണ് സ്കൂളിന്‍റെ ചുമതല. ചെങ്കള ഗ്രാമ പഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിൽനിന്നായി ആയിരകണക്കിന് വിദ്യാർത്ഥികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്. ഓരോ വർഷവും അഡ്മിഷൻ നേടി നിരവധി വിദ്യാർത്ഥികൾ സ്കൂളിൽ പുതുതായി എത്തുന്നു. മികച്ച ക്യാമ്പസ് എന്നതിലുപരി കുട്ടികളുടെ അഭിരുചിമനസ്സിലാക്കികൊണ്ടുള്ള പഠന രീതിയും സ്കൂളിനെ മറ്റു സ്കൂളുകളിൽ നിന്നും വേറിട്ടതാകുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പഠനത്തിൽ മിടുക്കരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പും സിവിൽ സർവിസ് പരീക്ഷകൾക്ക് വേണ്ട പ്രത്യേക ക്ലാസും കുട്ടികളുടെ താൽപര്യത്തിനനുസരിച്ച് സ്കൂളിൽ നൽകിവരുന്നു.

0Shares