തിരുനബിയുടെ 1494 ആം ജന്മദിനാഘോഷം: പന്ത്രണ്ട് ദിനങ്ങളിൽ പന്ത്രണ്ട് പരിപാടികൾ; മീലാദ് കമ്മിറ്റി രൂപീകരിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing തിരുനബിയുടെ 1494 ആം ജന്മദിനാഘോഷം: പന്ത്രണ്ട് ദിനങ്ങളിൽ പന്ത്രണ്ട് പരിപാടികൾ; മീലാദ് കമ്മിറ്റി രൂപീകരിച്ചു

കന്യപ്പാടി: തിരുനബിയുടെ 1494 ആം ജന്മദിനഘോഷിക്കുന്ന വേളയിൽ പന്ത്രണ്ട് ദിനങ്ങളിൽ പന്ത്രണ്ട് പരിപാടികളോട്കൂടി നബിദിനം വിപുലമായി നടത്താൻ പുതിയമീലദ് കമ്മിറ്റി തീരുമാനിച്ചു. വിളംബരജാഥ, നബിവചന പ്രദർശനം, വനിതകൾക്കുള്ള ക്ലാസ്, മഹല്ല് സർവേ, പള്ളിപരിസര ശുചീകരണം, മോട്ടിവേഷൻ ക്ലാസ്സ്‌, വനിതകൾക്കുള്ള മത്സരം, ഹുബ്ബു്റസൂൽ പ്രഭാഷണം, പെൺകുട്ടികൾക്കുള്ള ഓഫ് സ്റ്റേജ് പരിപാടികൾ, കുട്ടികളുടെ ഓഫ് സ്റ്റേജ് പരിപാടികൾ, മീലാദ് റാലി, മദ്രസ്സ വിദ്യാർത്ഥികളുടെ സ്റ്റേജ് പരിപാടികൾ, തുടങ്ങിയ പരിപടികൾ പള്ളി പരിസരത്ത് വെച്ച് നടത്തും. ചടങ്ങില്‍ യോഗം ജമായത് പ്രസിഡന്റ് ബദ്രിയ മുഹമ്മദ് അധ്യക്ഷത വഹിച്ചു.

മീലാദ് കമ്മിറ്റി ചെയർമാനായി റഹിം ബദ്‌രിയെയും കൺവീനറായി താജുദ്ധീനെയും മുസ്തഫയെ ട്രഷററായും തെരഞ്ഞെടുത്തു. സാദിഖ്, സഫ്‌വാൻ എന്നിവരെ വൈസ് ചെയർമാന്മാരും തമീം, ജബ്ബാർ എന്നിവരെ ജോയിന്റ് കൺവീനർമാരായും മൊഹമ്മദ്, യൂസഫ് കെ, സത്താർ ഹാജി, നിഷാം പി. കെ , ഫിറോസ്, അജ്മൽ , അനീസ് , റഫീഖ് ഫയാസ്,ബാസിത് എന്നിവരെ മെമ്പര്‍മാരായും തെരഞ്ഞെടുത്തു.

ജി.സി.സി രാജ്യങ്ങളിൽ നിന്നും എല്ലാവിധ പിന്തുണയും അറിയിക്കുന്നതായി കന്യപ്പാടി പ്രവാസി വാട്സ് ആപ് കൂട്ടയ്മ പത്രകുറിപ്പിൽ അറിയിച്ചു. യോഗത്തിൽ ബഷീർ സ്വാഗതവും ഇബ്രാഹിം നന്ദിയും പറഞ്ഞു.

0Shares