
പണ്ഡര്‍പുര്‍ (മഹാരാഷ്ട്ര): ഇന്ത്യയുടെ ഭരണഘടനാ ശില്‍പിയായ ഡോ. ബി.ആര്‍. അംബേദ്കറുടെ കൊച്ചുമകന്‍ പ്രകാശ് അംബേദ്‌കർ രണ്ട് മാണ്ടാലങ്ങളിൽ മത്സരിക്കാനൊരുങ്ങുന്നു. മഹാരാഷ്ട്രയില്‍ ബി.ജെ.പി-ശിവസേന സഖ്യവും കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യവും തമ്മില്‍ കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലാണ് മത്സരിക്കുക.

ദലിത് നേതാവായ പ്രകാശ് അംബേദ്‌കർ ദലിത് പാര്‍ട്ടിയായ ഭാരിപ്പ ബഹുജന്‍ മഹാസംഘം ഉവൈസി സഹോദരന്‍മാരുടെ നേതൃത്വത്തിലുള്ള ന്യൂനപക്ഷ പാര്‍ട്ടിയായ എ.ഐ.എം.ഐ.എമ്മും ചേർന്ന് സഖ്യമുണ്ടാക്കിയിരുന്നു. വഞ്ചിത് ബഹുജന്‍ അഘാഡി (വി.ബി.എ) എന്ന പുതിയ സഖ്യമാണ് പ്രകാശ് അംബേദ്കറെ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറക്കുന്നത്. ബി.ജെ.പിക്കും മോദിക്കെതിരെയുമാണ് മത്സരിക്കുന്നതെങ്കിലും കോൺഗ്രസ് വോട്ടുകളും പിടിക്കുമെന്നാണ് പൊതു വിലയിരുത്തൽ. ബി.ജെ.പിയെയും പ്രധാനമന്ത്രിയെയും രൂക്ഷമായി ആക്രമിച്ചാണ് പ്രകാശിൻ്റെ പ്രസംഗങ്ങളും പ്രചാരണവും. പശ്ചിമ മഹാരാഷ്ട്രയിലെ സോലാപുരിലും വിദര്‍ഭയിലെ അകോളയിലുമാണ് പ്രകാശ് മത്സരിക്കുന്നത്.
