കൊച്ചി: സോഷ്യല്‍ മീഡിയയില്‍ ട്രോളര്‍മാര്‍ അടക്കം ഏറെ ആഘോഷിച്ച വീഡിയോ ആല്‍ബമാണ് മിനി റിച്ചാര്‍ഡിന്റെ മഴയില്‍. മിനി റിച്ചാര്‍ഡ് തന്നെ നായകിയായ ഈ ആല്‍ബത്തില്‍, ഇവരെക്കാള്‍ ഏറെ പ്രായമിളപ്പമുള്ള നായകനൊപ്പം പ്രണയരംഗങ്ങളില്‍ അഭിനയിച്ചതിന് നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായത്.

പ്രായത്തിന് ചേരാത്ത കുട്ടിയുടുപ്പും മോഡേണ്‍ വേഷവുമെല്ലാം ട്രോളര്‍മാര്‍ ഏറെനാള്‍ ചര്‍ച്ചാ വിഷയമാക്കിയിരുന്നു. ഇതെല്ലാം പാട്ട് ഹിറ്റാവാന്‍ വേണ്ടിയുള്ളതാണെന്നു വരെ ട്രോളര്‍മാര്‍ പറഞ്ഞിരുന്നു. ആ വീഡിയോ മേക്കിങിന്റെ വീഡിയോകളാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.