കാസർകോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ കാസര്‍കോട് നഗരത്തിൽ സംയുക്ത മുസ്ലിം ജമാഅത്ത് നടത്തിയ പ്രതിഷേധ റാലിയിൽ അണിനിരന്നത് ജനലക്ഷങ്ങൾ. വെള്ളിയാഴ്ച്ച വൈകിട്ട് മൂന്ന് മണിയോടെ നുള്ളിപ്പാടിയില്‍ നിന്ന് ആരംഭിച്ച റാലി പുതിയ ബസ് സ്റ്റാന്‍ഡ് വഴി പഴയ ബസ്റ്റാണ്ടിലുടെ, ഹെഡ്പോസ്റ്റ് ഓഫീസില്‍ നിന്നും കെ.പി.ആര് റാവു റോഡ്, താലൂക്ക് ഓഫീസ് വഴി എം.ജി റോഡിലൂടെ പ്രവേശിച്ച് പുലിക്കുന്ന് സന്ധ്യാരാഗം ഓപ്പൺ ഓഡിറ്റോറിയത്തിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ സംഗമം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും സംയുക്ത മുസ്ലിം ജമാഅത്ത് ഖാസിയുമായ പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര് ഉദ്ഘാടനം ചെയ്തു.
റാലിക്ക് വിവിധ ഇടങ്ങളിൽ നിന്നായി ജനലക്ഷങ്ങൾ ഒഴുകിയെത്തുകയായിരുന്നു. കാസർകോട് നഗരത്തിലെ നിരവധി സ്ഥാപനങ്ങൾ ഉച്ചയോടെ അടച്ചിട്ട് റാലിക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇത് നഗരത്തിൽ എത്തിപെട്ടവർക്ക് ബുദ്ധിമുട്ട് കൂടാതെ തന്നെ വീടുകളിലേക്ക് മടങ്ങാൻ സഹായകരമായി. വ്യാപാരികൾ ഒന്നടങ്കം റാലിക്ക് പിന്തുണ നൽകി. വാഹന യാത്രക്കാരും ഓട്ടോറിക്ഷ അടക്കമുള്ള ടാക്സി വാഹന ജീവക്കാരും സഹകരിച്ചു. ബസുകൾ പഴയ ബസ്റ്റാണ്ടിലേക്ക് വരാത്ത വിധം പോലീസ് നിയന്ത്രിച്ചു.
പ്രതിഷേധ റാലിക്ക് പ്രതീക്ഷിച്ചതിലും അതികം ആളുകളാണ് എത്തിയത്. ഇത് സംഘാടകരെ പോലും അത്ഭുതപ്പെടുത്തി. ഓരോരുത്തരും സ്വയം ഒളണ്ടിയറാവുകയാണുണ്ടായത്. ഇതോടെ പൊലീസിന് തലവേദന ഒഴിഞ്ഞു. സമാധാന പരമായ രീതിയിലുള്ള മുദ്രാവാഖ്യങ്ങൾ മുഴക്കിയാണ് റാലി നീങ്ങിയത്. റാലിയിലുടനീളം ആസാദി വിളികൾ മുഴങ്ങി. റാലിയുടെ ആദ്യ ഭാഗം പുലിക്കുന്നിൽ എത്തിയപ്പോഴും അവസാന നിര നുള്ളിപ്പാടയിൽ തന്നെയായിരുന്നു. റോഡ് മുഴുവനായും റാലിയിൽ ജനങ്ങൾ ഒഴുകുകയാനുണ്ടായത്. രാഷ്രീയവും, സംഘടനയും മറന്ന് എല്ലാവരും ഒന്നിച്ച മഹാ റാലിയായിരുന്നു. പുലിക്കുന്നിൽ നടന്ന പ്രതിഷേധ സംഗമത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, പ്രതിനിധികൾ സന്നദ്ധ സംഘടനാ നേതാക്കൾ സംബന്ധിച്ചു.
