ചേമ്പര്‍ ഓഫ് കൊമേഴ്സ് ജയില്‍ അന്തേവാസികള്‍ക്ക് സ്വയം തൊഴില്‍ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing ചേമ്പര്‍ ഓഫ് കൊമേഴ്സ് ജയില്‍ അന്തേവാസികള്‍ക്ക് സ്വയം തൊഴില്‍ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

കാസര്‍കോട്: സംസ്ഥാന ജയില്‍വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ജയില്‍ക്ഷേമ വാരാഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് സബ് ജയിലിലെ അന്തേവാസികള്‍ക്ക് കാസര്‍കോട് ചേമ്പര്‍ ഓഫ് കൊമേഴ്സിന്റെ ആഭിമുഖ്യത്തില്‍ സ്വയം തൊഴില്‍ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ചേമ്പര്‍ ഓഫ് കൊമേഴ്സ് ജനറല്‍ സെക്രട്ടറി മുഹമ്മദലി ഫത്താഹ് ഉദ്ഘാടനം ചെയ്തു. ജയില്‍ സൂപ്രണ്ട് രാജു അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രത്തിലെ ബിസ്സിനസ്സ് ഡവലപ്മെന്റ് ഓഫീസര്‍ അശോക് കുമാര്‍ ക്ലാസെടുത്തു. മുനവ്വര്‍ തബ്ഷീര്‍ സ്വാഗതവും ഖമറുദ്ദീന്‍ തളങ്കര നന്ദിയും പറഞ്ഞു. ഡി.പി.ഒ രതീശ്ദാസ്, എ.ഡി.ഒ ബിജു, പ്രദീപ്കുമാര്‍, പത്മകുമാര്‍ ബാബു സംബന്ധിച്ചു.ജീവിതത്തിന്റെ ശപിക്കപ്പെട്ട ഏതോ നിമിഷത്തില്‍ ചെയ്തുപോയ തെറ്റിന്റെ പേരില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ എന്നും ജയില്‍വാസികളല്ലെന്ന തിരിച്ചറിവോട് പുതിയ ജീവിതം സ്വപ്നം കാണുമ്പോഴാണ് ചേമ്പറിന്റെ ആഭിമുഖ്യത്തില്‍ സ്വയം തൊഴില്‍ പരിശീലന ക്ലാസ് നടത്തിയത്. എണ്‍പതോളം അന്തേവാസികള്‍ വിവിധ തൊഴിലുകളില്‍ താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍ അത് പുതിയ അനുഭവമായി മാറി.

0Shares