
കാസർഗോഡ് അരവത്ത് കണ്ണൻ പാട്ടാളി സ്മാരക ട്രസ്റ്റിൽ നൂറ് കുട്ടികളും മുതിർന്നവരും സംഗീതം പൂരക്കളി ചിത്ര രചന എന്നീ ഇനങ്ങളിൽ വിദ്യാരംഭം കുറിച്ചു. ചടങ്ങിൽ ട്രസ്റ്റ് സെക്രട്ടറി ഉദയഭാനു സ്വാഗതം ആശംസിച്ചു. പി.വി.കെ പനയാൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് അംഗങ്ങളായ വേണുഗോപാൽ, ഗോവിന്ദൻ അടുക്കം, സുരേഷ് കുമാർ, സുകുമാരൻ വി.വി, അരവി പൊടിപ്പോളം എന്നിവർ സംസാരിച്ചു.

