ചെണ്ട വാദ്യകലാകാരന്‍ അരമനവളപ്പില്‍ നാരായണ മാരാര്‍ അന്തരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ചെണ്ട വാദ്യകലാകാരന്‍ അരമനവളപ്പില്‍ നാരായണ മാരാര്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: ജില്ലയിലെ അറിയപ്പെടുന്ന ചെണ്ട വാദ്യകലാകാരന്‍ നീലേശ്വരം അടുക്കത്ത് പറമ്പിലെ അരമനവളപ്പില്‍ നാരായണ മാരാര്‍ (88) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. കേരള ഫോക്ലോര്‍ അക്കാദമിയുടെ അവാര്‍ഡ് തേടിയെത്തിയത് ഒരാഴ്ചമുമ്പായിരുന്നു. അഖിലകേരള മാരാര്‍ ക്ഷേമസഭയുടെ കലാചാര്യപട്ടം, പയ്യന്നൂര്‍ പഞ്ചവാദ്യ സംഘത്തിന്റെ പുരസ്‌കാരം, മടിക്കൈ കക്കാട് പുതിയ വീട്ടില്‍ ക്ഷേത്രം ഏര്‍പ്പെടുത്തിയ പുരസ്‌കാരം, ഉപ്പിലിക്കൈ മാരാര്‍ സമാജം ഏര്‍പ്പെടുത്തിയ കീര്‍ത്തിമുദ്ര തുടങ്ങിയവ ലഭിച്ചിരുന്നു. ഭാര്യ: ലക്ഷ്മി മാരസ്യാര്‍. മക്കള്‍: രാമചന്ദ്രന്‍ (റിട്ട. ആര്‍മി), മുരളീധരന്‍ (ഇന്ത്യന്‍ നേവി, കൊച്ചി), ശ്രീലത, രവീന്ദ്രന്‍ (അധ്യാപകന്‍), ഉഷാകുമാരി. മരുമക്കള്‍: ലത, ആശ, പ്രീന, ബലരാമന്‍, ഷൈനി, മനോജ് കുമാര്‍.

0Shares