ചാരിറ്റി ഫണ്ടിൽ നിന്നും ധനസഹായ വിതരണം; പാലിയേറ്റീവ് ദിനാചരണത്തിൻ്റെ ഭാഗമായി പി.ബി.എം.ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ മനസ്സറിഞ്ഞു ചെയ്ത നന്മ

  • Post category:education
  • Reading time:1 min read
You are currently viewing ചാരിറ്റി ഫണ്ടിൽ നിന്നും ധനസഹായ വിതരണം; പാലിയേറ്റീവ് ദിനാചരണത്തിൻ്റെ ഭാഗമായി പി.ബി.എം.ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ മനസ്സറിഞ്ഞു ചെയ്ത നന്മ

ചെർക്കള(കാസർകോട്): പാലിയേറ്റീവ് ദിനാചരണത്തിൻ്റെ ഭാഗമായി നെല്ലിക്കട്ടയിലെ പി. ബി. എം. ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ ചാരിറ്റി ഫണ്ടിൽ നിന്നും ധനസഹായ വിതരണം ചെയ്തു. വാഹനപകടത്തിൽ പരിക്കേറ്റ്‌ കിടപ്പിലായ മുള്ളേരിയയിലെ കേശവൻ്റെ ചികിത്സക്ക് വേണ്ടിയുള്ള ധനസഹായം സ്കൂൾ പ്രിൻസിപ്പൽ നിസാം ബോവിക്കാനം കേശവൻ്റെ ഭാര്യക്ക് കൈമാറി. സ്കൂൾ പരിസരത്ത് നടന്ന ചടങ്ങിൽ സ്കൂൾ അഡ്മിനിസ്ട്രേറ്റർ എം.എ മക്കാർ മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി രമാ ടീച്ചർ, സ്കൂൾ ഹെഡ്‍ബോയ് ഷംഷാദ് എന്നിവർ സംബന്ധിച്ചു. സ്കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് നിരവധി ജീവകാര്യണ്യ പ്രവർത്തനങ്ങൾക്കാണ് ഇതിനകം നേതൃത്വം നൽകിയത്. പ്രളയകാലത്ത് ഭക്ഷ്യ വസ്തുക്കൾ ശേഖരിച്ച് വിതരണം ചെയ്യുന്നതിലും ഇവർ മാതൃകയായിരുന്നു. ഈ അദ്ധ്യയന വർഷം തന്നെ രണ്ടുലക്ഷത്തിലധികം രൂപയുടെ ധനസഹായമാണ് വിവിധ ഘട്ടങ്ങളിൽ അർഹരായവർക്ക് ഇവർ വിതരണം ചെയ്തത്.

0Shares