ചാനല്‍ ആര്‍.ബിയുടെ സാന്ത്വന സ്പര്‍ശം പദ്ധതി സമാനതകളില്ലാത്ത കാരുണ്യപ്രവര്‍ത്തനമാണെന്ന് എ.ജി.സി ബഷീര്‍

You are currently viewing ചാനല്‍ ആര്‍.ബിയുടെ സാന്ത്വന സ്പര്‍ശം പദ്ധതി  സമാനതകളില്ലാത്ത കാരുണ്യപ്രവര്‍ത്തനമാണെന്ന് എ.ജി.സി ബഷീര്‍

കാസര്‍കോട്: ചാനല്‍ ആര്‍.ബിയും സുള്‍ഫെക്‌സ് മാട്രസും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സാന്ത്വന സ്പര്‍ശം പദ്ധതി ഒരു മാധ്യമസ്ഥാപനത്തിന്റെ സമാനതകളില്ലാത്ത കാരുണ്യപ്രവര്‍ത്തനമാണെന്ന് കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍. നിര്‍ധനരായ രോഗികള്‍ക്കും കിടപ്പിലായവര്‍ക്കും സൗജന്യമായി മെത്ത നല്‍കുന്നത് അവര്‍ക്ക് ഒരു അനുഗ്രഹം തന്നെയാണ്. ഉടുമുണ്ടിന് പകരം  മുണ്ടുവാങ്ങാന്‍ പോലും പണമില്ലാതെ അലയുന്ന രോഗികള്‍ നിരവധിയാണ്. രോഗികള്‍ക്ക് മരുന്നിനൊപ്പം ശുചിത്വവും അനിവാര്യമാണ്. ഈ സാഹചര്യത്തില്‍ ശോചനീയമായ അവസ്ഥയില്‍ കിടക്കുന്നവര്‍ക്ക് മെത്ത ലഭിക്കുന്നത് വളരെ ആശ്വാസം പകരുന്ന ഒരു കാര്യമായി
ഞാന്‍ അതിനെ കാണുന്നു. ചാനല്‍ ആര്‍ബിയുടെയും സുള്‍ഫെക്‌സ് മാട്രസിന്റെയും നന്മയാര്‍ന്ന ഈ പ്രവര്‍ത്തനത്തിന് എല്ലാ വിജയങ്ങളും നേരുന്നെന്ന് അദ്ദേഹം പറഞ്ഞു.ചാനല്‍ ആര്‍.ബി ഡോട്ട്‌കോമും പ്രമുഖ മെത്ത നിര്‍മാതാക്കളായ സുള്‍ഫെക്‌സ് മാട്രസും ചേര്‍ന്ന് നിര്‍ധനരായ ശയ്യാവലംഭികളായവര്‍ക്കുവേണ്ടി ഒരുക്കിയ പദ്ധതിയാണ് സാന്ത്വന സ്പര്‍ശം പദ്ധതി. മാസം പത്തു മെത്തവീതം അര്‍ഹരായവര്‍ക്ക് വീടുകളിലെത്തിച്ചു നല്‍കുന്നതാണ് പദ്ധതി. ഫെബ്രുവരിമാസത്തോടെ കലക്ടറേറ്റില്‍ പദ്ധതിക്ക് തുടക്കമിട്ടു. മൊഗ്രാല്‍പുത്തൂര്‍, മധൂര്‍, ചെങ്കള പഞ്ചായത്തുകളിലേയും കാസര്‍കോട് നഗരസഭയിലേയും പത്തുപേര്‍ക്കുള്ള മെത്തയുടെ വിതരണം പൂര്‍ത്തിയായി. മാര്‍ച്ചു മാസത്തെ അര്‍ഹരായവരെ കണ്ടെത്തുന്നത് ചാനല്‍ ആര്‍.ബിയിലെ പ്രത്യേകം സമിതിയാണ്. പഞ്ചായത്തുകളും മുന്‍സിപാലിറ്റികളും നല്‍കുന്ന ലിസ്റ്റ് പ്രകാരമാണ് ഇപ്പോള്‍ ആളുകളെ കണ്ടെത്തുന്നത്.

0Shares