നീലേശ്വരം: ചരിത്രപ്പെരുമകള്‍ ഏറെയുള്ള നീലേശ്വരത്തെക്കുറിച്ച് റിട്ട.അധ്യാപകനും സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവുമായ എം.ബാലകൃഷ്ണന്‍ നായര്‍ എഴുതിയ സമഗ്ര ചരിത്രഗ്രന്ഥം – നീലേശ്വരം അള്ളട സ്വരൂപം പൈതൃക ചരിത്രവും കാസര്‍കോടിന്റെ തുളുമിശ്ര സംസ്‌കൃതിയും ( ചരിത്രം- പുരാവൃത്തം- ഐതിഹ്യം) പി.കരുണാകരന്‍ എം.പി പ്രകാശനം ചെയ്തു. നീലേശ്വരം തളിയില്‍ ക്ഷേത്രം ട്രസ്റ്റി ടി.സി.ഉദയവര്‍മ രാജ ആദ്യകോപ്പി
ഏറ്റുവാങ്ങി. നഗരസഭാ ചെയര്‍മാന്‍ പ്രഫ.കെ.പി.ജയരാജന്‍ അധ്യക്ഷനായി.
കേരള കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സ്ലര്‍ ഡോ.ജി.ഗോപകുമാര്‍, സുകുമാരന്‍ പെരിയച്ചൂര്‍, കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സ്ലര്‍ ഡോ.ഖാദര്‍ മാങ്ങാട്, കണ്ണൂര്‍ സര്‍വകലാശാല മലയാള വിഭാഗം തലവന്‍ ഡോ.എ.എം.ശ്രീധരന്‍, കേന്ദ്ര സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ ഡോ.എം.മുരളീധരന്‍ നമ്പ്യാര്‍, കാസര്‍കോട് നഗരസഭ അധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം, നീലേശ്വരം നഗരസഭാ കൗണ്‍സിലര്‍മാരായ എറുവാട്ട് മോഹനന്‍, പി.ഭാര്‍ഗവി, കെ.പി.കരുണാകരന്‍, കെ.പി.സതീഷ് ചന്ദ്രന്‍, എ.ഡി.എം, എന്‍.ദേവിദാസ്, പി.യു.ഉണ്ണിക്കൃഷ്ണന്‍ നായര്‍, പുസ്തക പ്രകാശന കമ്മിറ്റി ചെയര്‍മാന്‍ ഡോ.യു.ശശി മേനോന്‍, കണ്‍വീവര്‍ വി.വി.അമ്പൂഞ്ഞി എന്നിവര്‍ പ്രസംഗിച്ചു. മൂന്നുവര്‍ഷം നീണ്ട ഗവേഷണത്തിന്റെ ഫലമായ 900 പേജുള്ള പുസ്തകം നീലേശ്വരം എം ബുക്സ് ആണ് പ്രസിദ്ധീകരിച്ചത്.
ചരിത്രപ്പെരുമകള്‍ ഏറെയുള്ള നീലേശ്വരത്തെക്കുറിച്ചുള്ള സമഗ്ര ചരിത്ര ഗ്രന്ഥം പ്രകാശനം ചെയ്തു