
കാസര്‍കോട്: 25വർഷമായി ചെങ്കള വില്ലേജ് ഓഫീസിൽ സേവനമനുഷ്ഠിച്ച സീനിയർ ക്ലർക്കില്‍ നിന്നും സ്പെഷ്യൽ വില്ലേജ് ഓഫീസർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു പോകുന്ന സാദിഖ് കോളിയട്ക്കത്തിന് യാത്രയയപ്പ് നൽകി. കെ. അബ്ദുല്ല കുഞ്ഞി ചെർക്കളയുടെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലിം ചടങ്ങ് ഉദ്ഘാടനം ചെയ്തു

ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി. സദാനന്ദൻ, സുഫൈജ മുനീർ, ഓമന, വില്ലേജ് ഓഫിസർ ലോകേഷ് എം. ബി, സ്പെഷ്യൽ വില്ലേജ് ഓഫിസർ ഗോപാലകൃഷ്ണൻ, വി.എഫ്.ഒ രവികുമാർ എം. പി, അബ്ദുല്ല കുഞ്ഞി മാസ്റ്റർ, അഷ്റഫ് (അച്ചു)നായമ്മാർമൂല, ഹാഷിം ബംബ്രാണി, ആമു തായൽ മുനീർ പി. ചെർക്കളം, ഗ്രീൻ സ്റ്റാർ ക്ലബ് പ്രസിഡന്റ് മുസ്തഫ ബാലട്ക്ക, ഹാരിസ് ബ്ലാക്ക് ,സഫീർ ചെർക്കള മുഹമ്മദ് എരിയപ്പാടി ,ഗഫൂർ എരുതും കടവ് ഹിഷാം ബേവിഞ്ചഎന്നിവര്‍ പ്രസംഗിച്ചു.
ഗ്രാമ പഞ്ചായത്ത് മെമ്പർ എം. സി. എ ഫൈസൽ സ്വാഗതവും സാദിഖ് കോളിയട്ക്കം നന്ദിയും പറഞ്ഞു
ഗ്രീൻ സ്റ്റാർ ചെർക്കള, മറിയം ട്രെഡ് സെന്റർ കാസര്‍കോട്, കിംഗ് സ്റ്റാർ എരിയപ്പാടി, എരുതുംകടവ് പൗരാവലി തുടങ്ങിയ സംഘടനകൾ ഉപഹാരം നൽകി.
