
തൃശ്ശൂര്‍: വൈകിട്ട് 5 മണിയോടെ കടയിലേക്ക് പാല് വാങ്ങാൻ പോയ 7 വയസ്സുകാരനെ കാണാതായ സംഭവത്തിൽ മൃതദേഹം കണ്ടെത്തി. തെയിലത്തോട്ടത്തിൽ പുലി കടിച്ചു കൊന്ന നിലയിലായിരുന്നു മൃതദേഹം. വാൽപ്പാറയിൽ തെയിലത്തോട്ടത്തിലാണ് നാടിനെ വിറങ്ങലിച്ച സംഭവം നടന്നത്. അസം സ്വദേശികളുടെ മകൻ മൂർ ബുജി ആണ് മരിച്ചത്. വാല്‍പ്പാറ വേവര്‍ലി എസ്റ്റേറ്റിൽ ഇന്ന് വൈകിട്ട് 7.30 നായിരുന്നു സംഭവം. കടയില്‍ പോകുന്നതിനിടെയായിരുന്നു പുലിയുടെ ആക്രമണം ഉണ്ടായത്. വൈകിട്ട് കടയില്‍ പോയ കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിൽ നിന്നും കടയിലേക്ക് പാല് വാങ്ങാൻ പോയതായിരുന്നു ഏഴ് വയസുകാരൻ. അഞ്ച് മണിക്ക് പാൽ വാങ്ങാൻ പോയ കുട്ടി ആറ് മണിയായിട്ടും തിരിച്ചെത്തതിനെ തുടർന്നാണ് തിരച്ചിൽ ആരംഭിച്ചത്. ആക്രമിച്ചത് പുലിയാണോ കരടിയാണോ എന്നതിൽ വ്യക്തതയില്ല. എന്നാൽ പുലിയുടെ സാന്നിധ്യമുള്ള പ്രദേശമാണ് വാൽപ്പാറ. ഒരു മാസം മുമ്പ് പുലി മറ്റൊരു കുട്ടിയെ കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നാല് വയസ്സുകാരിക്ക് ജീവൻ നഷ്ടമായിരുന്നു. അന്ന് പുലി പാതി ഭക്ഷിച്ച നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം. കേരളവുമായി അതിർത്തി പങ്കിടുന്ന തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ലയിലെ പ്രദേശമാണ് വാൽപ്പാറ.
