
കൊച്ചി: കഴിഞ്ഞ ദിവസം രാഹുല്‍ ഈശ്വര്‍ പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ക്ക് സോഷ്യല്‍ ആക്ടിവിസ്റ്റായ രശ്മി നായരുടെ കിടിലന്‍ മറുപടി. ആദ്യകാലത്ത് തീവ്രവാദിയായ ഹിന്ദുവായിരുന്ന താൻ ഇന്നൊരു മിതവാദിയാണെന്ന് രാഹുൽ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. “ഒരു ത്രീവ്ര ഹിന്ദുത്വവാദി ആയിരുന്ന ഞാൻ ഗോൾവാക്കറിന്റെ ജീവിതത്തിൽ ആകൃഷ്ടനായി ഗാന്ധിജിയിലേക്കും മതേതര വാദി ആയുംമാറി ബഹുസ്വരതയെ അംഗീകരിക്കാൻ പഠിച്ചു ” രാഹുല്‍ അഭിമുഖത്തില്‍ പറയുന്നു. എന്നാല്‍ ഇതിന് മറുപടിയായി രശ്മി കൊടുത്തത് “ഗോൽവാക്കറുടെ ചിന്തകളുടെ സമാഹാരമായ “Bunch of thoughts” (വിചാരധാര) അല്ലേ RSS ന്റെ ബൈബിൾ. ഗോൽവാക്കറിൽ നിന്നും ഗാന്ധിയിലേക്ക് പോയത് ഗോഡ്സെയുടെ തോക്കിലെ ഉണ്ട മാത്രമാണ് രാഹുലേ.” എന്നാണ്. ഇനിയും താങ്കൾ പ്രവർത്തിക്കുന്നത് ആർക്കു വേണ്ടിയാണ് എന്ന് മനസിലാക്കാത്തവർ ഉണ്ടാകുമോ ആവോ എന്ന് പറഞ്ഞാണ് രശ്മി തന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
കേരളത്തിൽ സർജ്ജിക്കൽ സ്ട്രൈക്ക് നടത്തണമെന്നൊക്കെ ഒരു ദേശീയ ചാനലിൽ വന്നിരുന്നു പറയുന്ന വി. എച്ച്. പി നേതാവ് ഇന്ദിരാ തിവാരിക്ക് ഭ്രാന്തുണ്ടാകണം എന്നും ഹാദിയയുടെ വീട്ടിൽപ്പോയതിന്റെ പേരിലും മദനിയെ സന്ദർശിച്ചതിന്റെ പേരിലും ഉയര്‍ന്ന ആരോപണങ്ങളെ രാഹുല്‍ അഭിമുഖത്തില്‍ പ്രതിരോധിക്കുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം:
രാഹുൽ ഈശ്വറിന്റേതായി ഒരു അഭിമുഖം ഈ വാർത്തയിൽ വന്നിട്ടുണ്ട് പുട്ടിനു പീര പോലെ തീവ്രഹിന്ദുത്വ നേതാക്കളെ ഒക്കെ വിമർശിച്ചിട്ടുണ്ട് മൊത്തത്തിൽ കൺക്ലൂഷൻ ഇതാണ്. “ഒരു ത്രീവ്ര ഹിന്ദുത്വവാദി ആയിരുന്ന ഞാൻ ഗോൾവാക്കറിന്റെ ജീവിതത്തിൽ ആകൃഷ്ടനായി ഗാന്ധിജിയിലേക്കും മതേതര വാദി ആയുംമാറി ബഹുസ്വരതയെ അംഗീകരിക്കാൻ പഠിച്ചു ” താൻ മുൻപൊരു ഹിന്ദുത്വവാദി ആയിരുന്നു എന്ന് വച്ചാൽ ഇപ്പോഴതല്ല എന്ന് അങ്ങനെ എന്നെ ഒരു മതേതരവാദി ആക്കി മാറ്റിയത് ഗോൾവാക്കർ ന്റെ ജീവിതവും ചിന്തകളും, അടിപൊളി.
അല്ല രാഹുലേ ഈ ഗോൽവാക്കറുടെ ചിന്തകളുടെ സമാഹാരമായ “Bunch of thoughts” (വിചാരധാര) അല്ലേ RSS ന്റെ ബൈബിൾ. ഗോൽവാക്കറിൽ നിന്നും ഗാന്ധിയിലേക്ക് പോയത് ഗോഡ്സെയുടെ തോക്കിലെ ഉണ്ട മാത്രമാണ് രാഹുലേ. ഇനിയും താങ്കൾ പ്രവർത്തിക്കുന്നത് ആർക്കു വേണ്ടിയാണ് എന്ന് മനസിലാക്കാത്തവർ ഉണ്ടാകുമോ ആവോ.
