വിവാഹ ഏജൻസിയുടെ പേരിൽ തട്ടിപ്പ്; യുവതികൾ തട്ടിയെടുത്തത് എട്ടര ലക്ഷം രൂപ, പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

  • Post category:local news / news
  • Reading time:1 min read
You are currently viewing വിവാഹ ഏജൻസിയുടെ പേരിൽ തട്ടിപ്പ്; യുവതികൾ തട്ടിയെടുത്തത് എട്ടര ലക്ഷം രൂപ, പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

ചീമേനി / കാസർകോട്: വാവാഹ ഏജൻസി വഴി വിവാഹ അന്വേഷണം നടത്തിയ യുവാവിന് എട്ടര ലക്ഷത്തോളം രൂപ നഷ്‌ടമായി. ചീമേനി മുത്തതൃൻ വീട്ടിൽ ഗോവിന്ദൻ്റെ മകൻ എം.ബിജുവിൻ്റെ ലക്ഷങ്ങളാണ് മാട്രിമോണിയൽ തട്ടിപ്പിലൂടെ നഷ്‌ടമായത്. ഷാദി.കോം മാട്രിമോണിയൽ സൈറ്റ് മുഖേന ബിജു വിവാഹ അന്വേഷണം നടത്തിയിരുന്നു.

അതുവഴി പരിചയപ്പെട്ട കോട്ടയം സ്വദേശിനികളായ ദേവി, കൽപന എന്നീ പേരുകളിൽ രണ്ടു സ്ത്രീകളാണ് ബിജുവിനെ തട്ടിപ്പിനിരയാക്കിയത്.

ഒന്നാം പ്രതിയായ ദേവി സമ്മാനം അയച്ചിട്ടുണ്ടെന്ന് ബിജുവിനെ വിശ്വസിപ്പിക്കുകയും രണ്ടാം പ്രതിയായ കൽപ്പന വാട്‌സ് ആപ്പ് വഴി സർവീസ് ചാർജ് ആണെന്നും പറഞ്ഞ് 8,32,150 രൂപ കൈപ്പറ്റുകയും ചെയ്‌തുവെന്നാണ് പരാതി.

മാർച്ച് 29 മുതൽ മെയ് എട്ടുവരെയുള്ള ദിവസങ്ങളിൽ പല തവണകളായി പണം തട്ടിയെടുത്തു. ബിജുവിൻ്റെ പരാതിയിൽ ചീമേനി പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.

0Shares