കോഴിക്കോട് ബൈപാസില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു

  • Post category:news
  • Reading time:1 min read
You are currently viewing കോഴിക്കോട് ബൈപാസില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു

കോഴിക്കോട്: രാമനാട്ടുകര വെങ്ങളം ബൈപാസില്‍ മൊകവൂരിന് സമീപം പാചകവാതക ടാങ്കര്‍ മറിഞ്ഞു. കാറിനെ മറികടക്കാന്‍ ശ്രമിക്കവെയാണ് അപകടം. മംഗലാപുരത്തുനിന്ന് ചേളാരിയിലെ ബോട്ടിലിങ് പ്ലാറ്റിലേക്ക് പോയ ടാങ്കറാണ് അപകടത്തില്‍പെട്ടത്. പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അപകടത്തില്‍ വാതകച്ചോര്‍ച്ച ഉണ്ടാകാതിരുന്നത് വന്‍ദുരന്തം ഒഴിവാക്കി. അപകടത്തെ തുടര്‍ന്ന് ബൈപ്പാസില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. തലകീഴായി മറിഞ്ഞ ടാങ്കര്‍ ക്രെയിന്‍ ഉപയോഗിച്ചാണ് ഉയര്‍ത്തിയത്. ലോറി ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും നിസ്സാര പരിക്കേറ്റു.

0Shares