കൊച്ചിയിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസ്: പ്രതികൾക്ക് ക്വട്ടേഷന്‍ നൽകിയത് രവി പൂജാരിയുടെ കാസര്‍കോട്ടെ സംഘം

  • Post category:news
  • Reading time:1 min read
You are currently viewing കൊച്ചിയിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസ്: പ്രതികൾക്ക് ക്വട്ടേഷന്‍ നൽകിയത് രവി പൂജാരിയുടെ കാസര്‍കോട്ടെ സംഘം

കൊച്ചി: കൊച്ചിയിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസിലെ ക്വട്ടേഷന്‍ 30,000 രൂപയ്ക്ക്. കേസില്‍ ഇന്നലെ അറസ്റ്റിലായ ബിലാലിനും വിപിനുമായാണ് പണം നല്‍കിയത്. കുപ്രസിദ്ധ അന്താരാഷ്ട്ര കുറ്റവാളി രവി പൂജാരിയുടെ കാസര്‍കോട്ടെ സംഘമാണ് ക്വട്ടേഷന് പണം നല്‍കിയത്.

എറണാകുളം സ്വദേശികളായ ബിലാലിനെയും വിപിനെയും വ്യാഴാഴ്ചയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തത്. ഇവരാണ് പാര്‍ലറില്‍ വെടിയുതിര്‍ത്തതെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. ഇവര്‍ക്കെതിരെ മുന്‍പും കേസുകളുണ്ടായിരുന്നു. കൃത്യത്തിന് ഉപയോഗിച്ച തോക്കും ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തു. കൊല്ലം ജില്ലയിലെ അഞ്ചല്‍ സ്വദേശിയായ ഡോക്ടര്‍ക്കും കൃത്യത്തില്‍ പങ്കുണ്ടെന്നാണ് സൂചന.

രണ്ടുമാസം മുന്‍പാണ് നടി ലീന മരിയ പോളിന്‍റെ പനമ്പള്ളി നഗറിലെ ബ്യൂട്ടി പാര്‍ലര്‍ ആക്രമിച്ചത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം ഡോക്ടറുടെ സ്വന്തം വീട്ടിലും കാഞ്ഞങ്ങാട്ടുള്ള ഭാര്യ വീട്ടിലും ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു.

0Shares