തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പി.യെ നയിക്കുന്ന ശിവരാജ് സിങ് ചൗഹാന്റെ ഭാര്യാസഹോദരന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു; മധ്യപ്രദേശില്‍ ബി.ജെ.പിക്ക് തിരിച്ചടി

  • Post category:news
  • Reading time:1 min read
You are currently viewing തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പി.യെ നയിക്കുന്ന ശിവരാജ് സിങ് ചൗഹാന്റെ ഭാര്യാസഹോദരന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു; മധ്യപ്രദേശില്‍ ബി.ജെ.പിക്ക് തിരിച്ചടി

ഭോപ്പാല്‍: ആസന്നമായിരിക്കുന്ന മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ വെട്ടിലാക്കി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ഭാര്യാസഹോദരന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ശിവരാജ് സിങ് ചൗഹാന്റെ ഭാര്യ സദ്നാ സിങിന്റെ സഹോദരനായ സഞ്ജയ് സിങാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ ബിജെപിയെ നയിക്കുന്ന മുഖ്യമന്ത്രിയുടെ കുടുംബത്തില്‍ നിന്ന് തന്നെ ഒരാള്‍ എതിര്‍പക്ഷത്ത് ചേര്‍ന്നത് പാര്‍ട്ടിയ്ക്കും ശിവരാജ് സിങ് ചൗഹാനും ക്ഷീണമായി.ഡിസംബര്‍ 11നാണ് മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കമല്‍നാഥ്, പ്രചാരണവിഭാഗം തലവന്‍ ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സഞ്ജയ് സിങിന്റെ പാര്‍ട്ടി പ്രവേശനം. 13 വര്‍ഷമായി തുടര്‍ച്ചയായി ഭരിക്കുന്ന ശിവരാജ്സിങ് ചൗഹാനിന് പകരം കമല്‍നാഥിനെയാണ് മധ്യപ്രദേശുകാര്‍ക്ക് ഇനി വേണ്ടതെന്ന് സഞ്ജയ് സിങ് പറഞ്ഞു. 13 വര്‍ഷം മതിയായ കാലഘട്ടമാണ്. ഇനി മറ്റുളളവര്‍ക്ക് അവസരം ലഭിക്കണം. മധ്യപ്രദേശിന്റെ വികസനത്തിന് വേണ്ടിയാണ് കമല്‍നാഥ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബി.ജെ.പി.യുടെ ഹീനമായ നടപടികള്‍ക്കുള്ള തങ്ങളുടെ മറുപടിയാണ് ഇതെന്ന് കോണ്‍ഗ്രസ് വക്താവ് ഭൂപേന്ത്ര ഗുപ്ത പ്രതികരിച്ചു. എന്നാല്‍ മാസാനിയുടെ രാഷ്ട്രീയം ഔന്നിത്യം ചോദ്യം ചെയ്ത ബിജെപി കോണ്‍ഗ്രസിലെ വലിയ വിഭാഗം പ്രവര്‍ത്തകര്‍ക്ക് മാസാനിയുടെ കടന്നുവരവിനോട് എതിര്‍പ്പുണ്ടെന്നും ആരോപിച്ചു.ഏത് രാഷ്ട്രീയത്തില്‍ ചേരണം എന്നത് തന്റെ അമ്മാവന്റെ വ്യക്തിപരമായ തീരുമാനമാണെന്നായിരുന്നു ശിവരാജ് സിങ് ചൗഹാന്റെ മകന്‍ കാര്‍ത്തികേയ ചൗഹാന്റെ പ്രതികരണം. അദ്ദേഹം തന്റെ അമ്മാവനാണ്. ഞങ്ങള്‍ തമ്മില്‍ കുടുംബപരമായ ബന്ധങ്ങള്‍ ഉണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ ഇല്ലെന്നും കാര്‍ത്തികേയ ചൗഹാന്‍ വ്യക്തമാക്കി.എന്തായാലും മാസാനിയുടെ കോണ്‍ഗ്രസ് പ്രവേശനം ചൗഹാന് തലവേദനകള്‍ സൃഷ്ടിക്കുമന്ന് ഉറപ്പാണ്. ബുധ്നി മണ്ഡലത്തില്‍ നിന്ന് ചൗഹാനെതിരായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മാസാനി മത്സരിച്ചേക്കുമെന്നും വാര്‍ത്തകളുണ്ട്. ബോളീവുഡ് സിനിമാ പ്രവര്‍ത്തകരുമായും താരങ്ങളുമായും അടുത്ത ബന്ധമുള്ള മാസാനി ചില സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്. നവംബര്‍ 28 നാണ് മധ്യപ്രദേശ് തെരഞ്ഞെടുപ്പ്.

0Shares