കേരളാ ബി.ജെ.പി നേതൃത്വത്തിൽ നിന്ന് ശ്രീധരൻപ്പിള്ള പുറത്തേയ്ക്ക്? സ്ഥാനാർത്ഥി പട്ടികയും ആര്‍.എസ്.എസ് നിലപാടുകളും പറയുന്നത്

  • Post category:news
  • Reading time:1 min read
You are currently viewing കേരളാ ബി.ജെ.പി നേതൃത്വത്തിൽ നിന്ന് ശ്രീധരൻപ്പിള്ള പുറത്തേയ്ക്ക്? സ്ഥാനാർത്ഥി പട്ടികയും ആര്‍.എസ്.എസ് നിലപാടുകളും പറയുന്നത്

കേരളാ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി. എസ‌് ശ്രീധരൻപിള്ളയെ പത്തനംതിട്ടയിൽനിന്ന‌് വെട്ടിയത‌് കേന്ദ്രനേതൃത്വം ഇടപെട്ട‌്. ആർ.എസ്എസിന്‍റെ നിർദേശപ്രകാരം ദേശീയ അധ്യക്ഷൻ അമിത് ഷായാണ‌് ശ്രീധരൻപിള്ളയെ തഴഞ്ഞ‌് കെ .സുരേന്ദ്രനെ പത്തനംതിട്ടയിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചത‌്. ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകയില്ല എന്നതിനപ്പുറം സംസ്ഥാന അധ്യക്ഷ പദ്ധതി കൂടി നഷ്ടമാവുന്ന അവസ്ഥയിലാണ് ശ്രീധരൻപ്പിള്ള.

കഴിഞ്ഞ ശനിയാഴ‌്ച തുടങ്ങിയ ചർച്ചയാണ‌് പത്തനംതിട്ടയിൽ തമ്മിലടിച്ച‌് നീണ്ടത‌്.ഗ്രൂപ്പിലെ തമ്മിലടി പൊട്ടിത്തെറിയിലേക്ക‌് പോകുമെന്ന സ്ഥിതിയിലാണ‌് കേന്ദ്രനേതൃത്വം ഇടപെട്ട‌് ശ്രീധരൻപിള്ളയുടെ പേര‌് പുറന്തള്ളിയത‌്. കുമ്മനം രാജശേഖരൻ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി പ്രസിഡന്റാവുമെന്നാണ് ലഭിക്കുന്ന വിവരം. തിരുവനന്തപുരത്തെ സ്ഥാനാർഥിയായ കുമ്മനം ഇലക്ഷന് ശേഷം വീണ്ടും കേരള രാഷ്ട്രീയത്തിൽ സജീവമാവാനാണ് നീക്കം. ശ്രീധരൻപ്പിള്ളയുടെ പിടിവാശിയാണ് കേരളത്തിലെ സ്ഥാനാർത്ഥി നിർണയം ഇത്രയും മോശമാക്കിയതെന്ന പൊതു ചിത്രം രൂപികരിച്ച എതിർ ചേരി കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം പിള്ളയിൽ കെട്ടിവെയ്ക്കും

ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രനെയും കേന്ദ്രമന്ത്രി അൽഫോൺസ‌് കണ്ണന്താനത്തെയും പട്ടികയിൽനിന്ന‌് ഒഴിവാക്കി ശ്രീധരൻപിള്ളയുടെ പേരുമാത്രമാണ‌് കേന്ദ്രനേതൃത്വത്തിന‌് സമർപ്പിച്ചത‌്. ഡൽഹിയിൽനിന്ന‌് മടങ്ങിയ ശ്രീധരൻപിള്ള ആർ.എസ‌്എസ‌ിനോടുള്ള അനിഷ്ടം പരസ്യമായി പ്രകടിപ്പിച്ചു.

കേരളത്തിലെ സ്ഥാനാർത്ഥി നിർണയത്തിൽ ആർ.എസ‌്എസ‌് ഇടപെട്ടോയെന്ന‌് അവരോടുതന്നെ ചോദിക്കണമെന്ന‌് ശ്രീധരൻപിള്ള പറഞ്ഞു. താൻ മത്സരിക്കുന്ന കാര്യം കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്നും മാധ്യമങ്ങളോട‌് ശ്രീധരൻപിള്ള പറഞ്ഞു. പത്തനംതിട്ട സീറ്റിലേക്ക് പരിഗണിക്കുന്ന ഒന്നാംപേരുകാരൻ കെ. സുരേന്ദ്രൻ അല്ലെന്നും ഒട്ടേറെ മണ്ഡലങ്ങളിലേക്കുള്ള സാധ്യതാ സ്ഥാനാർത്ഥിപ്പട്ടികയിൽ തന്നെയാണ് ഒന്നാംപേരുകാരനായി പ്രവർത്തകർ നിർദേശിച്ചതെന്നും പി. എസ് ശ്രീധരൻപിള്ള നേരത്തെ വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു.

0Shares