കേരളാ പോലീസ് സേനയില്‍ വനിതാ കമാഡോകളെ നിയമിക്കും: ഡി. ജി. പി ലോക് നാഥ്‌ ബെഹ്‌റ

  • Post category:news
  • Reading time:1 min read
You are currently viewing കേരളാ പോലീസ് സേനയില്‍ വനിതാ കമാഡോകളെ നിയമിക്കും: ഡി. ജി. പി ലോക് നാഥ്‌ ബെഹ്‌റ


കോഴിക്കോട്: പോലീസ് സേനയില്‍ വനിതാ കമാഡോകളെ നിയമിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ. പ്രധാനപ്പെട്ട നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള അക്രമങ്ങള്‍ കേരളത്തിലും ഉണ്ടാകില്ലെന്ന് പറയാന്‍ കഴിയില്ലെന്നും ഉണ്ടാകാതിരിക്കാന്‍ തയാറെടുപ്പുകളാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

പോക്‌സോ ആക്ട് പ്രാബല്യത്തിലായതിന് ശേഷം 2200 കേസുകള്‍ ഇത് പ്രകാരം ചാര്‍ജ് ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചവരുത്തുന്നതുകൊണ്ട് പ്രതികള്‍ രക്ഷപെടുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്. കേസുമായിബന്ധപ്പെട്ട കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നുള്ളത് പോലീസ് സേനയിലെ പലര്‍ക്കും അറിയില്ല. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിലാണ് ബഹറയുടെ പ്രഖ്യാപനം.

0Shares