കേരളത്തില്‍ തീവണ്ടി ഗതാഗതം ഇന്നും തടസപ്പെടും: റദ്ദാക്കിയ തീവണ്ടികൾ അറിയാം

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തില്‍ തീവണ്ടി ഗതാഗതം ഇന്നും തടസപ്പെടും: റദ്ദാക്കിയ തീവണ്ടികൾ അറിയാം

മഴക്കെടുതി തുടരുന്നതിനാല്‍ സംസ്ഥാനത്ത് തീവണ്ടി ഗതാഗതം ഇന്നും തടസ്സപ്പെടും. മലബാര്‍ മേഖലയിലുണ്ടായ രൂക്ഷമായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് തുടര്‍ച്ചയായി മൂന്നാം ദിവസവും തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകള്‍ക്ക് കീഴിലുള്ള വിവിധ സര്‍വ്വീസുകള്‍ റദ്ദാക്കി. ഏഴ് സർവീസുകൾ പൂർണ്ണമായും ഒരു സർവീസ് ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.


റദ്ദാക്കിയ ട്രെയിനുകൾ:

12484- അമൃത്സർ-കൊച്ചുവേളി വീക്ലി എക്സ്പ്രസ്

16649- മം​ഗലാപുരം- നാ​ഗർകോവിൽ പരശുറാം എക്സ്പ്രസ്

16606- നാ​ഗർകോവിൽ-മം​ഗലാപുരം ഏറനാട് എക്സ്പ്രസ്‌

16308 – കണ്ണൂര്‍ – ആലപ്പുഴ എക്സിക്യൂട്ടീവ്

56664- കോഴിക്കോട്-തൃശ്ശൂർ പാസഞ്ചർ

66611- പാലക്കാട്-എറണാകുളം മെമു

തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി (12076) ഷൊർണൂർ വരെ സർവീസ് നടത്തും. ബാംഗ്ലൂർ-കന്യാകുമാരി എക്സ്പ്രസ് (16526) തിരുനൽവേലി വഴി തിരിച്ചുവിട്ടു.

0Shares