കേന്ദ്രസര്‍വകലാശാല രജിസ്ട്രാറുടെ കാറില്‍ ലോറിയിടിച്ചു; കാറിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

  • Post category:news
  • Reading time:1 min read
You are currently viewing കേന്ദ്രസര്‍വകലാശാല രജിസ്ട്രാറുടെ കാറില്‍ ലോറിയിടിച്ചു; കാറിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പയ്യന്നൂര്‍: പെരിയയിലെ കേരളാ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി രജിസ്ട്രാറുടെ കാര്‍ അപകടത്തില്‍ പെട്ടു. ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. കാറിലുണ്ടായിരുന്നവര്‍ നിസാരപരിക്കുകളോടെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചേ ഒരുമണിയോടെ കണ്ണൂര്‍ പഴയങ്ങാടിയില്‍ വച്ചാണ് അപകടമുണ്ടായത്. സര്‍വകലാശാലയിലെ ഉഴവൂര്‍ സ്വദേശിയായ അധ്യാപകന്റെ മാതാവ് മരിച്ചതിനെ തുടര്‍ന്ന് അവിടെ പോയി മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച കാറാണ് ലോറിയുമായി കൂട്ടിയിടിച്ചത്.

കാറില്‍ രജിസ്ട്രാര്‍ ഡോ. രാധാകൃഷ്ണന്‍ ഉണ്ടായിരുന്നില്ല. ഫോട്ടോഗ്രാഫര്‍ കാഞ്ഞങ്ങാട് സ്വദേശി അനീഷ്, കാര്‍ ഡ്രൈവര്‍ സുരേഷ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. പരിക്കേറ്റ അനീഷ് ആശുപത്രിയില്‍ ചികിത്സതേടി.

0Shares