കൂടത്തായി കൊലപാതകങ്ങള്‍: പിന്നില്‍ ജോളി മാത്രമല്ലെന്ന് ജോളിയുടെ മകന്‍ റൊമോയും കൊല്ലപ്പെട്ട റോയിയുടെ സഹോദരി റെഞ്ചിയും

  • Post category:news
  • Reading time:1 min read
You are currently viewing കൂടത്തായി കൊലപാതകങ്ങള്‍: പിന്നില്‍ ജോളി മാത്രമല്ലെന്ന് ജോളിയുടെ മകന്‍ റൊമോയും കൊല്ലപ്പെട്ട റോയിയുടെ സഹോദരി റെഞ്ചിയും

കോഴിക്കോട് കൂടത്തായിയിലെ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ജോളി മാത്രമല്ലെന്ന് ജോളിയുടെ മകന്‍ റൊമോയും കൊല്ലപ്പെട്ട റോയിയുടെ സഹോദരി റെഞ്ചിയും. തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്ന് ജോളിയുടെ മകന്‍ റോമോ പറഞ്ഞു. പിന്നില്‍ ആരെങ്കിലുമുണ്ടോയെന്ന് അന്വേഷണത്തില്‍ തെളിയട്ടെയെന്നും റോമോ കൂട്ടിച്ചേര്‍ത്തു. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെതിരെ ഗുരുതര ആരോപണങ്ങളാണ് റോമോ ഉന്നയിച്ചത്.

പിതാവ് റോയി കടുത്ത മാദ്യപാനിയായിരുന്നുവെന്ന ഷാജുവിന്‍റെ ആരോപണം റോമോ നിഷേധിച്ചു. പിതാവ് മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന ആരോപണവും മകന്‍ നിഷേധിച്ചു. റോയിയും ജോളിയും തമ്മില്‍ കലഹം ഉണ്ടായിരുന്നുവെന്ന ഷാജുവിന്‍റെ ആരോപണവും മകന്‍ നിഷേധിച്ചു.

കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇരുവരും. സ്വത്ത് തര്‍ക്കമാണ് കൊലപാതകങ്ങള്‍ പിന്നിലെന്ന് വാര്‍ത്ത പ്രചരിക്കുന്നതിനാലാണ് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായതെന്ന് ഇരുവരും പറഞ്ഞു.

0Shares