കുറ്റിക്കോല്‍ പഞ്ചായത്തില്‍ വൈസ് പ്രസിഡന്റ് സ്ഥാനം ബി.ജെപിക്ക് നഷ്ടമായി; അവിശ്വാസ പ്രമേയത്തില്‍ യു.ഡി.എഫ് വിമതര്‍ സി.പി.എമ്മിനെ പിന്തുണച്ചു

  • Post category:news
  • Reading time:1 min read
You are currently viewing കുറ്റിക്കോല്‍ പഞ്ചായത്തില്‍ വൈസ് പ്രസിഡന്റ് സ്ഥാനം ബി.ജെപിക്ക് നഷ്ടമായി; അവിശ്വാസ പ്രമേയത്തില്‍ യു.ഡി.എഫ് വിമതര്‍ സി.പി.എമ്മിനെ പിന്തുണച്ചു

കാസര്‍കോട്: കുറ്റിക്കോല്‍ പഞ്ചായത്തില്‍ സി.പി.എം വീണ്ടും അധികാരത്തിലെത്തുന്നു. വൈസ് പ്രസിഡണ്ടിനെതിരേ നടന്ന അവിശ്വാസ പ്രമേയത്തില്‍ രണ്ട് കോണ്‍ഗ്രസ് വിമതര്‍ പിന്തുണച്ചതോടെ ബി.ജെ.പിക്ക് സ്ഥാനം നഷ്ടമായി. സി.പി.എം അംഗം പി ഗോപിനാഥനാണ് വൈസ് പ്രസിഡന്റായ ബി.ജെ.പിയിലെ വി ദാമോദരനെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. പ്രമേയത്തെ കോണ്‍ഗ്രസ് വിമതരായ സെമീറ ഖാദര്‍, സുനീഷ് ജോസഫ് എന്നിവര്‍ പിന്തുണച്ചു. കൂടാതെ പഞ്ചായത്ത് പ്രസിഡന്റായ കോണ്‍ഗ്രസിലെ പി.ജെ ലിസി, ജോസഫ് പാറത്തട്ടേല്‍, ശുഭ ലോഹിതാക്ഷന്‍, ആര്‍.എസ്.പിയിലെ രാജേഷ് എന്നിവര്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. 16 അംഗ പഞ്ചായത്തില്‍ സി.പി.എമ്മിന് ആറും സി.പി.ഐക്ക് ഒരു സീറ്റുമാണുള്ളത്. കോണ്‍ഗ്രസിന് അഞ്ചും ആര്‍.എസ്.പിക്ക് ഒരു സീറ്റുമായിരുന്നു. ബി.ജെ.പിക്ക് മൂന്ന് അംഗങ്ങളാണുള്ളത്.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി അംഗം പി. ദാമോദരന് കോണ്‍ഗ്രസ്, ആര്‍.എസ്.പി അംഗങ്ങള്‍ പിന്തുണച്ചതോടെ കോണ്‍ഗ്രസിന്റെ അഞ്ച് അംഗങ്ങളെ ഒരുവര്‍ഷം മുമ്പ് കോണ്‍ഗ്രസില്‍നിന്നും പുറത്താക്കിയിരുന്നു. ഇനി പഞ്ചായത്ത് പ്രസിഡന്റിനെതിരേയും അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് സി.പി.എം അംഗം പി ഗോപിനാഥന്‍ അറിയിച്ചു.

0Shares