കുരുന്നുകള്‍ക്ക് കൗതുകമായി സാന്താക്ലോസ്; നാടെങ്ങും ക്രിസ്മസിനെ വരവേല്‍ക്കുന്നു

  • Post category:local news
  • Reading time:1 min read
You are currently viewing കുരുന്നുകള്‍ക്ക് കൗതുകമായി സാന്താക്ലോസ്; നാടെങ്ങും ക്രിസ്മസിനെ വരവേല്‍ക്കുന്നു

കുണ്ടംകുഴി(കാസര്‍കോട്): അര്‍ധവാര്‍ഷിക പരീക്ഷ കഴിഞ്ഞ് കുട്ടികളേയും അധ്യാപകരേയും വരവേറ്റത് ബാന്‍ഡ് മേളങ്ങളോടും കരോള്‍ ഗാനങ്ങളോടും കൂടിയെത്തിയ ക്രിസ്തുമസ് പാപ്പ. ജില്ലയിലെ വടക്കന്‍ മലയോര മേഖലയിലെ കുണ്ടംകുഴി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു കുരുന്നുകള്‍ക്ക് കൗതുകമായി സാന്താക്ലോസ് എത്തിയത്. ശാന്തിയുടേയും സമാധാനത്തിന്റേയും സന്ദേശം വിളിച്ചോതിക്കൊണ്ടുള്ള പാപ്പയുടെ സന്ദര്‍ശനം സ്‌കൂളിലെ പ്രീ പ്രൈമറി മുതലുള്ള കുട്ടികള്‍ക്ക് പുതിയൊരനുഭവമായി. ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി സ്‌കൂളിലെ ഇംഗ്ലീഷ് ക്ലബിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രധാനാധ്യാപിക എം.എ ലക്ഷ്മി, പി.ഹാഷിം, കെ.ശാന്തകുമാരി, സി.കെ ശ്രീപ്രിയ, ബിജോയ് സേവ്യര്‍, കെ.എല്‍ പ്രീത നേതൃത്വം നല്‍കി.

0Shares