കുട്ടികളുടെ പിറന്നാളിന് ഹിന്ദുക്കള്‍ കേക്ക് മുറിക്കരുത്, മെഴുകുതിരി കത്തിക്കരുത് : കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

  • Post category:news
  • Reading time:1 min read
You are currently viewing കുട്ടികളുടെ പിറന്നാളിന് ഹിന്ദുക്കള്‍ കേക്ക് മുറിക്കരുത്, മെഴുകുതിരി കത്തിക്കരുത് : കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

സനാതന ധർമം കാത്തുസൂക്ഷിക്കുന്നതിനായി ഹിന്ദുക്കൾ കുട്ടികളുടെ പിറന്നാളിന് കേക്ക് മുറിക്കുന്നതും മെഴുകുതിരി കത്തിക്കുന്നതും ഒഴിവാക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. കുട്ടികളെ രാമായണം, ഗീത, ഹനുമാന്‍ ചാലിസ എന്നിവ പഠിപ്പിക്കണം. സനാതന ധർമവും അതിന്‍റെ മൂല്യങ്ങളും സംരക്ഷിക്കുമെന്ന് കാളിയുടെ പേരിൽ പ്രതിജ്ഞ ചെയ്യണമെന്നും കേന്ദ്രമന്ത്രി പറഞ്ഞതായി ദേശീയ വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

ഞായറാഴ്ച ഡൽഹിയിൽ നടന്ന ഒരു പരിപാടിയിലായിരുന്നു കേന്ദ്രമന്ത്രിയുടെ വാക്കുകൾ. സനാതന ധർമ സംരക്ഷണത്തിനായി നമ്മളെല്ലാവരും മുന്നോട്ടുവരണം. കേക്ക് മുറിക്കില്ലെന്നും മെഴുകുതിരികൾ കത്തിക്കില്ലെന്നും പ്രതിജ്ഞ ചെയ്യണം. ക്ഷേത്രങ്ങളിൽ പോയി ശിവനെയും കാളിയെയും പ്രാർഥിക്കുകയാണു ചെയ്യേണ്ടത്. നല്ല ഭക്ഷണമുണ്ടാക്കുകയും ജനങ്ങൾക്കു മധുരം വിതരണം ചെയ്യുകയും വേണം.

മെഴുകുതിരികൾക്കു പകരം മൺചിരാതുകൾ കത്തിക്കുക. മിഷനറി സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾ സനാതന ധർമത്തിനു പകരം ക്രിസ്ത്യൻ ജീവിത രീതിയാണ് പഠിക്കുന്നത്. മറ്റു മതങ്ങളിൽ ജനങ്ങൾ ഞായറാഴ്ച പള്ളികളിൽ പോകും. വെള്ളിയാഴ്ച പ്രാർത്ഥിക്കും. നമ്മുടെ മതത്തിൽ ക്രിസ്തുവിന്‍റെ പ്രതിമ സ്ഥാപിച്ച മിഷനറി സ്കൂളിൽ കുട്ടികള്‍ക്ക് അഡ്മിഷൻ എടുക്കുന്നു. തിരിച്ചുവന്ന് നെറ്റിയിൽ തിലകക്കുറി വേണ്ടെന്ന് അവർ അമ്മമാരോടു പറയുമെന്നും ഗിരിരാജ് സിങ് വ്യക്തമാക്കി.

0Shares