
കാസർകോട്: മർഹൂം വൈദ്യർ മുഹമ്മദ് ഉപ്പാപ്പ കുടുംബ സംഗമം സീതാംഗോളി എ. ബി ഹാളിൽ വെച്ച് നടത്തി. ബിന്യമിൻ അർളപദവിന്‍റെ ഖിറാഹത്തിലൂടെ അബ്ദുൽ റഹീം സഖാഫി അമ്പേരിയുടെ അധ്യക്ഷതയിൽ പ്രമുഖ പണ്ഡിതൻ അബ്ദുൽ റഹിമാൻ അഹ്‌സനി മുഹിമ്മാത് പരിപാടി ഉദ്ഘാടനം ചെയ്തു. കുടുംബത്തിൽ മരണപെട്ട് പോയപോയവരുടെ പേരിൽ ഖത്മുൽ ദുആ മജ്ലിസിന്ന് എ. ബി അബ്ദുൽ ഖാദർ ഫൈസി നേതൃത്വം നൽകി.

വൈദ്യർ ഉപ്പാപ്പയുടെ മൂന്ന് മരുമക്കളെയും കുടുംബത്തിലുള്ള മതപണ്ഡിതന്മാരെയും ഹാഫീസിങ്ങളേയും ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയവരെയും ചടങ്ങളിൽ ആദരിച്ചു. ഉപ്പാപ്പയുടെ 96 പേരമക്കളും അവരുടെ 115 മക്കൾക്കും ഉപഹാരം നൽകി.
പരിപാടിയിൽ അബ്ബാസ് ഹാജി ബന്തിയോട്, ഉമ്മർ ബംഗ്ളാ, ഷാഫി ബംഗ്ളാ, അബ്ദുല്ല ബേക്കൽ, ഹമീദ് കുണിയ, ലത്തീഫ് ബംഗ്ളാ, അബ്ബാസ് ആരിക്കാടി, മൊദീൻകുട്ടി, മുഹമ്മദ്,ഇബ്രാഹിം,അബ്ബാസ്,മുഹമ്മദ്,മുഹമ്മദ് കിഴുർ,അതീഖ്,കരീം എന്നിവർ സംബന്ധിച്ചു. മർഹൂം ബംഗ്ളാ അബൂബക്കർ ഫാമിലി പരിപാടിക്ക് ദുബായിൽ നിന്നും ആശംസ അറിയിച്ചു. സലാഹുദ്ധീൻ അയ്യൂബി സ്വാഗതവും ഇബ്രാഹിം ബാദുഷ നന്ദിയും പറഞ്ഞു.
