കാൻസർ രോഗ ബോധവൽക്കരണ ക്ലാസ് നടത്തി

  • Post category:news
  • Reading time:1 min read
You are currently viewing കാൻസർ രോഗ ബോധവൽക്കരണ ക്ലാസ് നടത്തി

കാസർകോട്: പ്രൈം ലൈഫ് ഹെൽത്ത് മാളിൽ വിവിധ തരം കാൻസർ രോഗങ്ങളെ കുറിച്ചും രോഗം വരുന്നതിനെ തടയാനുള്ള മുൻകരുതലുകളെ കുറിച്ചും “കാൻസർ ബോധവൽക്കരണ ക്ലാസ്” നടത്തി. കാസർകോട് പോലീസ് സബ് ഇൻസ്പെക്ടർ പി.അജിത്കുമാർ ഉദ്‌ഘാടനം ചെയ്തു. ഹെൽത്ത് മാൾ ഗ്രൂപ്പ് ചെയർമാൻ എം.ബി യൂസഫ് അധ്യക്ഷനായി.

ചടങ്ങിൽ കാസർകോട് മെർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് എ.കെ.മൊയ്തീൻ കുഞ്ഞി, കുടുംബശ്രീ സി.ഡി.എസ് മെമ്പർ സെറീന, മെഡിക്കൽ ഡയറക്ടർ ഡോ.മുഹമ്മദ് സലീം, എ.എസ്.ഐ വേണുഗോപാലൻ, ഹെൽത്ത് മാൾ മാനേജിംഗ് പാർട്ണർമാരായ മഹ്മൂദ് ബന്ദിയോട്, അബൂ യാസർ കെ.പി, മുഹമ്മദ് ഫൈസൽ എന്നിവർ സംബന്ധിച്ചു.

മൂത്രാശയ കാൻസർ, ഗർഭാശയ കാൻസർ, ബ്രെസ്റ്റ് കാൻസർ, വായയിലെ കാൻസർ, ശ്വാസകോശ കാൻസർ എന്നീ വിവിധ തരം കാൻസറുകളെ കുറിച്ച് മംഗലാപുരത്തെ പ്രശസ്ത കാൻസർ രോഗ ചികിത്സാ വിദഗ്ദരായ ഡോ.അത്യമാൻ, ഡോ.സന്തോഷ് റാവു, യൂറോളജിസ്റ്റ് ഡോ.മുഹമ്മദ് സലീം, പത്തോളജിസ്റ്റ് ഡോ.സാഹിദ അബൂബക്കർ എന്നിവർ ബോധവൽക്കരണ ക്ലാസും രോഗ സംശയങ്ങൾക്ക് മറുപടിയും നൽകി.

വരും ദിവസങ്ങളിൽ ഹെൽത്ത് മാളിൽ കുറഞ്ഞ നിരക്കിൽ കാൻസർ രോഗ നിർണ്ണയ ചെക്കപ്പ് (cancer Screening Package @ 2500/) ക്യാമ്പ് 2500 രൂപക്ക് എല്ലാ ഞായർ, ചൊവ്വ, ബുധൻ, വെള്ളി ദിവസങ്ങളിലും പത്തോളജി & ഓങ്കോളജി ഡോക്ടർമാരുടെ നേതൃത്വത്തിൽ ഉണ്ടായിരിക്കുന്നതാണെന്ന് ഹെൽത്ത് മാൾ മാനേജ്‌മെന്റ്റ് പ്രതിനിധികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും ബന്ധപ്പെടേണ്ട നമ്പർ: O4994 222226, 95443 22226

0Shares