കാസർകോട് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബുവിൻ്റെ ആശയത്തിന് മികച്ച കയ്യടി; ടാലന്റ് ഹണ്ട് യാഥാർഥ്യമാകുന്നു; കായിക പ്രഭികളെ കണ്ടെത്തി ഉയരങ്ങളിലേക്ക് എത്തിക്കുന്നതാണ് പദ്ധതി

  • Post category:news
  • Reading time:1 min read
You are currently viewing കാസർകോട് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബുവിൻ്റെ ആശയത്തിന് മികച്ച കയ്യടി; ടാലന്റ് ഹണ്ട് യാഥാർഥ്യമാകുന്നു; കായിക പ്രഭികളെ കണ്ടെത്തി ഉയരങ്ങളിലേക്ക് എത്തിക്കുന്നതാണ് പദ്ധതി

കാസർകോട്: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന കാസര്‍കോട് ജില്ലയെ മുന്‍നിരയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും കായിക പ്രതിഭകളെ കണ്ടെത്താന്‍ ടാലന്റ് ഹണ്ട് സംഘടിപ്പിക്കുന്നു. ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബുവിൻ്റെ അധ്യക്ഷതയില്‍ ചേംബറില്‍ നടന്ന യോഗത്തിലാണ് തീരുമാനം. ഈ മാസം 30, 31 തീയതികളില്‍ വിദ്യാനഗര്‍ കാസര്‍കോട് മുന്‍സിപ്പല്‍ സ്‌റ്റേഡിയത്തില്‍ വിവിധ അത്‌ലറ്റിക് മത്സരങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കും. സബ് ജുനിയര്‍, ജുനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ നിന്ന് ഒരു ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും സ്‌കൂള്‍ തലത്തില്‍ തെരഞ്ഞെടുത്ത് മാസങ്ങളായി പരിശീലനം നല്‍കിവരുന്നു.

ഇങ്ങനെ പരിശീലനം നേടിയ വിദ്യാര്‍ഥികളാണ് ജില്ലാതലത്തില്‍ നടക്കുന്ന ടാലന്റ് ഹണ്ടില്‍ പങ്കെടുക്കുക. ഇതില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് ജില്ലാ ഭരണകൂടവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും ചേര്‍ന്നും തുടര്‍പരിശീലനം നല്‍കും. ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബുവിൻ്റെ ആശയമാണ് ഈ പദ്ധതി. പി.സുലൈമാന്‍, കെ.വി രാഘവാന്‍, ബെല്ലാള്‍, അശോകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

0Shares