കാസർകോട് ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനം; ചുമതല മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്ക്

  • Post category:news
  • Reading time:1 min read
You are currently viewing കാസർകോട് ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനം; ചുമതല മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്ക്

കാഞ്ഞങ്ങാട്: കാലവർഷക്കെടുതി രൂക്ഷമായതോടെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മന്ത്രിമാരെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനം റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിർവഹിക്കും. ഇതുമൂലം കാസര്‍കോട് ജില്ലയുടെ ചുമതല വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ക്ക് നൽകാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി.

ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മന്ത്രി ശൈലജ ടീച്ചര്‍ ഉച്ചകഴിഞ്ഞ് ജില്ലയിലെത്തുമെന്ന് റവന്യൂ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ആരോഗ്യ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉച്ചക്ക് മൂന്നു മണിക്ക് കാഞ്ഞങ്ങാട് താലൂക്ക് ഓഫീസില്‍ കാലവര്‍ഷക്കെടുതി അവലോകന യോഗം ചേരും. യോഗത്തിൽ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ പങ്കെടുക്കും.

0Shares