കാസർകോട്ടെ പെരിയയിൽ ചെറു വിമാനത്താവളം ആരംഭിക്കാനുറച്ച് ജില്ലാപഞ്ചായത്തിൻ്റെ ബജറ്റ് അവതരണം; ബജറ്റിനെ നിരാകരിച്ച് ഇടത് അംഗങ്ങൾ; സ്വന്തം കെട്ടിടത്തിലെ ടോയ്‌ലെറ്റ് നന്നാക്കിട്ട് പോരെ താങ്ങാൻ പറ്റാത്ത പദ്ധതിയെന്ന് ബി.ജെ.പി അംഗം; വിമാനത്താവളം യാഥാർഥ്യമായാൽ മണിക്കൂറുകൾക്കുള്ളിൽ രാജ്യത്തിൻ്റെ പലഭാഗത്തും എത്തിപെടാനാകും

  • Post category:news
  • Reading time:1 min read
You are currently viewing കാസർകോട്ടെ പെരിയയിൽ ചെറു വിമാനത്താവളം ആരംഭിക്കാനുറച്ച് ജില്ലാപഞ്ചായത്തിൻ്റെ ബജറ്റ് അവതരണം; ബജറ്റിനെ നിരാകരിച്ച് ഇടത് അംഗങ്ങൾ; സ്വന്തം കെട്ടിടത്തിലെ ടോയ്‌ലെറ്റ് നന്നാക്കിട്ട് പോരെ താങ്ങാൻ പറ്റാത്ത പദ്ധതിയെന്ന് ബി.ജെ.പി അംഗം; വിമാനത്താവളം യാഥാർഥ്യമായാൽ മണിക്കൂറുകൾക്കുള്ളിൽ രാജ്യത്തിൻ്റെ പലഭാഗത്തും എത്തിപെടാനാകും

കാസർകോട്: കാസർകോട് ജില്ലാപഞ്ചായത്തിന്‍റെ 2018 – 19 ലെ ബജറ്റ്‌ അവതരണത്തിൽ വലിയ സ്വപ്നപദ്ധതിയാണ് ഇടം പിടിച്ചിരിക്കുന്നത്. കാസർകോട്ട് നിന്നും തിരുവനന്തപുരത്തേക്കും രാജ്യത്തിന്‍റെ പലഭാഗത്തേക്കും യാത്രചെയ്യാൻ ദിവസങ്ങൾ വേണ്ടിവരുമ്പോൾ ഇതിനൊരു പരിഹാരം കാണുക എന്നതാണ് പുതിയ പദ്ധതികൊണ്ട് ജില്ലാപഞ്ചായത്ത് ഉദ്ദേശിക്കുന്നത്. ഇതുവരെ ഒരു ജില്ലാപഞ്ചായത്തും ചെയ്യാത്തപദ്ധതി. രാജ്യത്തിന്റെ പലഭാഗത്തേക്കും ഈ പദ്ധതി യാഥാർഥ്യമായാൽ മണിക്കൂറുകള്‍ക്കകം എത്തിപെടാനാകും. ഡൊമസ്റ്റിക് സർവീസ് നടത്തുന്ന ചെറു വിമാനങ്ങൾ ഇറങ്ങത്തക്കവിധമുള്ള ചെറു വിമാനത്താവളം പെരിയയിൽ തുടങ്ങാനാണ് ശ്രമം. ഇതിന് 30 കോടി രൂപ ചെലവ് കണക്കാക്കുന്നത്.

നിലവിൽ കാസർകോട്ട് നിന്നും തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് എത്താൻ 12 മണിക്കൂറിൽ അധികം സമയമെടുക്കും. പോരാത്തതിന് ട്രെയിനിൽ യാത്രചെയ്യാൻ വളരെയധികം കഷ്ട്ടപാടും. പലസമയങ്ങളിലും സീറ്റൊഴിവ് ഇല്ലാത്തതും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇത്തരം സാഹചര്യത്തിൽ പലരും വലിയ തുക നൽകി എ.സി കൂപ്പകളിൽ യാത്രചെയ്യറാണ് പതിവ്. എന്നാൽ വിമാനമാർഗം യാത്രചെയ്താൽ വലിയ സമയലാഭമുണ്ടാവുകയും ചെറിയ ചാർജിൽ യാത്ര ചെയ്യാനും സാധിക്കും. കാസർകോട്ട്നിന്നും തിരുവനന്തപുരത്തേക്ക് 45 മിനുട്ടിൽ എത്താനാകും. അതും ചെറിയ നിരക്കിൽ എന്നതും കൂടുതൽ യാത്രക്കാരെ ഈ മേഖലയിലേക്ക് ആകർഷിക്കാനാകും. നെടുമ്പാശേരി മോഡലിൽ കമ്പനി രൂപീകരിച്ചിട്ട് സ്വകാര്യ പങ്കാളിത്തടോടെ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം.

എന്നാൽ ഈ പദ്ധതിയെയും ബജറ്റിനെയും ഇടതുഅംഗങ്ങൾ നിരാകരിച്ചു. പദ്ധതി അത്ര എളുപ്പമല്ലന്നും സർക്കാരിന്‍റെ സഹകരണമില്ലാതെ എങ്ങനെ നടപ്പിലാക്കാനാകുമെന്നും അവർ ആശങ്ക പ്രകടിപ്പിച്ചു. ജനങ്ങൾക്ക് മോഹന വാഗ്ദാനം നൽകുന്നതിന് പകരം അടിസ്ഥാന വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ ബി.ജെ.പി അംഗത്തിന്‍റെ മറുപടി തികച്ചും അപ്രതീക്ഷിതമായിരുന്നു. സ്വന്തം കെട്ടിടത്തിലെ ടോയ്‌ലെറ്റ് നന്നാക്കാനാകാത്ത നിങ്ങളെങ്ങനെ വിമാനത്താവളം തുടങ്ങും എന്നായിരുന്നു അദ്ദേഹത്തിന്‍റെ ചോദ്യം. ടോയ്‌ലെറ്റിലെ പൈപ് നന്നാകാൻ നിരന്തരമായി ആവശ്യപെടുന്നു ഞാൻ, എന്നാൽ ഇതുവരെ അത് നന്നാക്കിയിട്ടില്ല വെറും 300 രൂപക്ക് തീർക്കാവുന്ന ആ പദ്ധതി നടപ്പിലാക്കാനാവാത്ത നിങ്ങൾ സ്വപ്നം കാണുമ്പോൾ ഞങ്ങള്‍ക്ക് കൂടി അംഗീകരിക്കാൻ പറ്റുന്നതാവണം. വിമാനത്താവളം എന്നത് സ്വപ്നവും കാണാം അല്ലാതെ നടപ്പിലാക്കാനാവില്ലെന്നും അദ്ദേഹം പരിഹസിച്ചുകൊണ്ട് ഈ ബജറ്റിനെ നിരാകരിക്കുകയും ചെയ്തു.

0Shares