കാണാതായ സുനിലിനു വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു; കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്ററെത്തും

  • Post category:local news
  • Reading time:1 min read
You are currently viewing കാണാതായ സുനിലിനു വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു; കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്ററെത്തും

നീലേശ്വരം: തൈക്കടപുറത്ത് മത്സ്യബന്ധന ബോട്ട് അപകടത്തില്‍പെട്ട് കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയതായി അധികൃതര്‍. തീരദേശ പോലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്നാണ് ഫിഷറീസ് റെസ്‌ക്യൂ ബോട്ടിന്റെ സഹായത്തോടെ തിരച്ചില്‍ നടത്തുന്നത്. അതിനിടേ മത്സ്യത്തൊഴിലാളിയെ കണ്ടെത്തുന്നതിനായി മംഗളൂരുവില്‍ നിന്നും കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്ററും എത്തിക്കാന്‍ ശ്രമം നടക്കുന്നതായി അധികൃതര്‍ അറിയിച്ചു.പുതിയവളപ്പ് സ്വദേശി സുനിലിനെയാണ് കടലില്‍ കാണാതായത്. വെള്ളിയാഴ്ച പുലര്‍ച്ചെ തൈക്കടപുറം അഴിത്തലയില്‍ നിന്നും മത്സ്യ ബന്ധനത്തിനായി പുറപ്പെട്ട സുനില്‍ ഉള്‍പെടെയുള്ളവരുടെ ബോട്ട് ശക്തമായ തിരമാലയില്‍ അപകടത്തില്‍പെടുകയായിരുന്നു. അപകടത്തില്‍പെട്ട മറ്റു രണ്ടുപേരെ അപ്പോള്‍ തന്നെ രക്ഷപ്പെടുത്തിയിരുന്നു.

0Shares