കാഠ്മണ്ഡുവില്‍ വിമാനം തകര്‍ന്ന് വീണ് 50 പേര്‍ മരിച്ചു; റണ്‍വേയില്‍നിന്നു തെന്നിമാറിയ വിമാനം അവിടെവച്ച് തീപിടിച്ചാണ് അപകടം

  • Post category:news
  • Reading time:1 min read
You are currently viewing കാഠ്മണ്ഡുവില്‍ വിമാനം തകര്‍ന്ന് വീണ് 50 പേര്‍ മരിച്ചു; റണ്‍വേയില്‍നിന്നു തെന്നിമാറിയ വിമാനം അവിടെവച്ച് തീപിടിച്ചാണ് അപകടം

കാഠ്മണ്ഡു: കഠ്മണ്ഡു ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളത്തിന് സമീപം വിമാനം തകര്‍ന്ന് വീണ് 50 പേര്‍ മരിച്ചു. വിമാനത്തില്‍ 67 യാത്രക്കാരും നാലു ജീവനക്കാരുമാണുണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന 17 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി നേപ്പാള്‍ ടൂറിസം വകുപ്പ് ജോയിന്റ് സെക്രട്ടറി സുരേഷ് ആചാര്യ അറിയിച്ചു.

https://www.youtube.com/watch?v=xMlBKreyWIo

ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ ഇന്നു രാവിലെയാണു സംഭവം. റണ്‍വേയില്‍നിന്നു തെന്നിമാറിയ വിമാനം സമീപത്തെ ഫുട്‌ബോള്‍ മൈതാനത്തേക്കു നിരങ്ങിനീങ്ങി അവിടെവച്ച് തീപിടിക്കുകയായിരുന്നു. ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയില്‍നിന്നെത്തിയതാണു വിമാനം എന്നാണു റിപ്പോര്‍ട്ട്. ബംഗ്ലദേശിലെ സ്വകാര്യ വിമാനക്കമ്പനിയായ യുഎസ്ബംഗ്ല എയര്‍ലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്നു വിമാനത്താവളത്തിന്റെ പരിസരങ്ങളില്‍ തീ പടര്‍ന്നത് അണയ്ക്കാനുള്ള ശ്രമത്തിലാണ് അധികൃതരെന്നു വിമാനത്താവള വക്താവ് ബീരേന്ദ്ര പ്രസാദ് ശ്രേഷ്ഠ അറിയിച്ചു. വിമാനത്താവളത്തില്‍നിന്നു പുക ഉയരുന്നതിന്റെ ദൃശ്യങ്ങളും ദൃക്‌സാക്ഷികള്‍ സമൂഹമാധ്യമങ്ങളില്‍ പരക്കുകയാണ്.

0Shares