കെ. ഇ രാഹുല്‍ ഗാന്ധി, കെ. രാകുല്‍ ഗാന്ധി, കെ. എം ശിവപ്രസാദ് ഗാന്ധി; വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് മൂന്ന് അപരന്‍മാര്‍

  • Post category:news
  • Reading time:1 min read
You are currently viewing കെ. ഇ രാഹുല്‍ ഗാന്ധി, കെ. രാകുല്‍ ഗാന്ധി, കെ. എം ശിവപ്രസാദ് ഗാന്ധി; വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് മൂന്ന് അപരന്‍മാര്‍

വയനാട്: ലോക്സഭാ തെരഞ്ഞടുപ്പില്‍ കേരളത്തില്‍ ഇത്തവണയും എല്ലാ മണ്ഡലത്തിലും പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ നിരവധി അപരന്‍മാരാണ് രംഗത്തുള്ളത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് മാത്രം മൂന്ന് അപരന്‍മാരാണുള്ളത്. കോട്ടയം ജില്ലയിലെ എരുമേലി സ്വദേശിയായ കെ. ഇ രാഹുല്‍ ഗാന്ധിയും തമിഴ്‌നാട് സ്വദേശി കെ. രാകുല്‍ ഗാന്ധിയുമാണ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍റെ അപരന്‍മാരായി മത്സരിക്കുന്നത്.

അതേസമയം രാഹുല്‍ഗാന്ധിക്ക് ഡമ്മി സ്ഥാനാര്‍ത്ഥിയില്ല. ഈ രണ്ട് അപരന്‍മാരെക്കൂടാതെ തൃശൂര്‍ സ്വദേശിയായ കെ .എം ശിവപ്രസാദ് ഗാന്ധിയും രാഹുല്‍ ഗാന്ധിക്കെതിരെ വയനാട്ടില്‍ ജനവിധി തേടാന്‍ ഇറങ്ങുന്നുണ്ട്.

കോഴിക്കോട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് നാല് അപരന്‍മാരാണ് ഉള്ളത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രദീപ് കുമാറിന് മൂന്ന് അപരന്‍മാരാണ് ഉള്ളത്. പൊന്നാനി മണ്ടലത്തില്‍ ഇ.ടി മുഹമ്മദ്ബഷീറിന് മൂന്ന്‍ അപരന്‍മാരും പി.വി അന്‍വറിന് രണ്ട് അപരന്‍മാരും മത്സരരംഗത്തുണ്ട്.

കണ്ണൂര്‍ മണ്ഡലത്തില്‍ കെ. സുധാകരന് മൂന്ന് അപരന്‍മാരുണ്ട്. പി.കെ ശ്രീമതിക്ക് രണ്ട് അപരകളാണ് ഉള്ളത്. വടകരയിലാകട്ടെ കെ. മുരളീധരന്‍ രണ്ട് അപരന്‍മാര്‍ ഉണ്ട്. പാലക്കാട് എം.ബി രാജേഷിന് മൂന്ന് അപരന്‍മാരാണ് ഉള്ളത്. എറണാകുളത്ത് പി. രാജീവിന് എതിരെ ഒരപരനാണുള്ളത്. പത്തനംതിട്ടയില്‍ വീണാ ജോര്‍ജ്ജിനെതിരെയും അപര രംഗത്തുണ്ട്.

0Shares