കാസര്‍കോട്: ഉദുമ ചേറ്റുകുണ്ടില്‍ വനിതാ മതിലിനിടെ സംഘര്‍ഷം. പോലിസ് ലാത്തിച്ചാര്‍ജ് പ്രയോഗിച്ചു. അക്രമികളെ പിരിച്ചുവിടാന്‍ ഒടുവില്‍ ഗ്രനേഡും പ്രയോഗിച്ചു. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥയാണ്.
ആര്‍.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകര്‍ റോഡ് കയ്യേറി. വനിതാ മതില്‍ തടസപ്പെടുത്താന്‍ ശ്രമിച്ചു. സ്ഥലത്തു തീ ഇട്ട് പുകച്ചാണ് വനിതാ മതിലിനെത്തിയവരെ പ്രവര്‍ത്തകര്‍ തടഞ്ഞത്.മതില്‍ തീര്‍ക്കുന്നതിനെ മുമ്പേ സംഘര്‍ഷം ഉണ്ടായി. പ്രവര്‍ത്തകര്‍ സ്ഥലത്ത് തീയിടുകയും വനിതാ മതിലില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു.

ഇതുവരെയും അവിടെ മതില്‍ തീര്‍ക്കാനായിട്ടില്ല. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. ബി.ജെ.പിക്ക് സ്വാധീനമുളള മേഘലയാണിത്. സംഭവസ്ഥലത്ത് പൊലീസ് എത്തിയിട്ടുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് ഈ മേഖലയില്‍ വനിതാ മതില്‍ തീര്‍ക്കാനായില്ല.
