ഇത് ​ഗുണ്ടായിസം, സിപിഎം സംഘടിത മാഫിയ; വയനാട് എംപി രാഹുലിൻ്റെ ഓഫീസ് ആക്രമിച്ചതിന് എതിരെ വി.ഡി സതീശൻ

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ഇത് ​ഗുണ്ടായിസം, സിപിഎം സംഘടിത മാഫിയ; വയനാട് എംപി രാഹുലിൻ്റെ ഓഫീസ് ആക്രമിച്ചതിന് എതിരെ വി.ഡി സതീശൻ

കണ്ണൂർ: വയനാട് കല്‍പ്പറ്റയില്‍ രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തതിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ​എസ്എഫ്ഐ പ്രവർത്തകരുടെ ​ഗുണ്ടായിസമാണ് നടക്കുന്നതെന്ന് സതീശൻ പറഞ്ഞു. സി.പി എം സംഘടിത മാഫിയയായി മാറിയിരിക്കുകയാണ്. ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും ട്വിറ്ററിൽ അദ്ദേഹം കുറിച്ചു.

അതേസമയം, ബഫര്‍ സോൺ ഉത്തരവില്‍ രാഹുൽ ഇടപെടാത്തതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ പ്രതിഷേധമാണ് അക്രമത്തിൽ കലാശിച്ചത്.

ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളി കയറിയതോടെ പൊലീസ് ലാത്തിവീശി. എം.പി യുടെ ഓഫീസിന്‍റെ ഷട്ടറുകൾക്ക് കേടുപാടുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫ് അഗസ്റ്റിന്‍ പുല്‍പ്പള്ളിയെ മര്‍ദ്ദിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു. എസ്എഫ്ഐ പ്രവര്‍ത്തകരെ പറഞ്ഞയച്ചത് സി.പി.എമ്മാണെന്ന് ഡി.സി.സി പ്രസിഡന്‍റ് ആരോപിച്ചു. ആക്രമണത്തിന് പൊലീസ് ഒത്താശയുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

0Shares