കാസർകോട്: കന്യാസ്ത്രീകളുടെ സമരത്തിന് ഐക്യദാർഢ്യവുമായി നാടക് വ്യത്യസ്തമായ തിയറ്റർ മാർച്ച് സംഘടിപ്പിച്ചു. മതപൗരോഹിത്യത്തിൻ്റെ അടിച്ചമർത്തലുകൾക്കെതിരെ ഓരോ സ്ത്രീയും നീതിക്കുവേണ്ടി
നടത്തുന്ന പോരാട്ടങ്ങളുമായും ഐക്യപ്പെട്ടും കന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടും നാടക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചത്.
ബുധനാഴ്ച്ച വൈകുന്നേരം കാഞ്ഞങ്ങാട് നടന്ന തിയറ്റർ മാർച്ച് പരിപാടിയിൽ ഗോപി കുറ്റിക്കോൽ, ജയൻ മാങ്ങാട്, നെഫ്റ്റിയൂൺ, രാജേഷ് അഴിക്കോടൻ, സി.പി ശുഭ, പി.ടി മനോജ്, ഹരിദാസ് കെ.പി.എ.സി, റഫീഖ് മണിയങ്ങാനം, ഉണ്ണിരാജ് ചെറുവത്തൂർ, പി.വി അനുമോദ്, വേണു മാങ്ങാട് തുടങ്ങിയവർ സംബന്ധിച്ചു.
കന്യാസ്ത്രീകളുടെ സമരത്തിന് ഐക്യദാർഢ്യം: നാടക് തിയറ്റർ മാർച്ച് സംഘടിപ്പിച്ചു