ന്യൂഡല്‍ഹി: വരള്‍ച്ചയെ തുടര്‍ന്ന് കൃഷി നശിച്ച് കടക്കെണിയിലായി കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതത് കണ്ടിട്ടും മോഡി സര്‍ക്കാര്‍ മൗനം പാലിക്കുന്നതില്‍ പ്രതിഷേധിച്ച് ചത്ത പാമ്പിനെ കടിച്ചു പിടിച്ച് സമരത്തിനിറങ്ങി കര്‍ഷകര്‍. കടക്കെണി മൂലം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടിയുമായും മറ്റനേകം വ്യത്യസ്തമായ രീതിയിലും കര്‍ഷകര്‍ സമരം നടത്തിയിരുന്നെങ്കിലും മോഡി സര്‍ക്കാര്‍ തങ്ങളെ തിരിഞ്ഞ് നോക്കിയില്ലെന്ന് പറഞ്ഞാണ് ഇവര്‍ പ്രതിഷേധത്തിനിറങ്ങിയിരിക്കുന്നത്. 80 ഓളം കര്‍ഷകരാണ് ചത്ത പാമ്പിനെ കഷ്ണങ്ങളാക്കി മുറിച്ച് കടിച്ച് പിടിച്ച് കൊണ്ട് പ്രതിഷേധത്തിനിരിക്കുന്നത്.
