Trending News





കൊല്ലം: പതിനായിരം കിലോ ചീഞ്ഞ മത്സ്യം ആര്യങ്കാവില്‍ നിന്ന് പിടികൂടി. തമിഴ്‌നാട്ടില്‍ നിന്നും എത്തിച്ച പതിനായിരം കിലോ ചൂരമീനാണ് പിടികൂടിയത്. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്.
മൂന്ന് ലോറികളിലായാണ് പൂപ്പല്‍ ബാധിച്ച മീന്‍ എത്തിച്ചത്. 10,750 കിലോ പഴകിയ മത്സ്യം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കുകയായിരുന്നു.
Also Read

തമിഴ്‌നാട്ടില്‍ നിന്നും കേരളത്തില്‍ പഴകിയ മീന്‍ എത്തിക്കാന്‍ സാധ്യതയുള്ളതായി ഭക്ഷ്യസുരക്ഷാ വകുപ്പിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മീന്‍ പിടികൂടിയത്. തമിഴ്‌നാട്ടിലെ നാഗപട്ടണം, കടലൂര്‍ എന്നിവിടങ്ങളില്‍ നിന്നായിരുന്നു മീന്‍ കൊണ്ടുവന്നത്. കേരളത്തില്‍ ആലംകോട്, കരുനാഗപള്ളി, അടൂര്‍ എന്നിവിടങ്ങളിലെ ഏജന്റുമാര്‍ക്ക് കൈമാറാനാണ് മീന്‍ എത്തിച്ചതെന്നാണ് ലോറി ഡ്രൈവര്‍മാര്‍ മൊഴി നല്‍കിയതെന്നാണ് വിവരം.

Sorry, there was a YouTube error.