
പൃഥ്വിരാജിന്റെ പാവാടയ്ക്കുശേഷം ശ്രദ്ധേയമായൊരു വേഷവുമായി ബോബി എന്ന സിനിമയിലൂടെ മലയാളത്തിൽ മടങ്ങിയെത്തിയിരിക്കുകയാണ് മിയ. ഒരുമിച്ച് അഭിനയിച്ച നടന്‍മാരില്‍ തനിക്ക് ഏറ്റവും ഇഷ്ടം പൃഥ്വിരാജിനെയാണെന്ന് നടി പറയുന്നു. അദ്ദേഹം ഒരുപാട് നല്ല സിനിമകളുടെ ഭാഗമാണ്. ഒപ്പം അഭിനയിക്കുന്ന സിനിമയുടെ വിജയത്തിനായി അദ്ദേഹം ശ്രദ്ധിക്കാറുണ്ട്.

തൻ്റെ റോളുകൾ ഭംഗിയായി ചെയ്യുന്നതിനൊപ്പം കൂടെ അഭിനയിക്കുന്നവരെയും അദ്ദേഹം സഹായിക്കാറുണ്ട്. സിനിമയുടെ മൊത്തത്തിലുള്ള ഒൗട്ട്പുട്ടിന് വേണ്ടി ശ്രമിക്കുന്നൊരു നടനാണ് അദ്ദേഹം. മിയ ഒരു ഓണ്‍ ലൈന്‍ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഷാഫി സംവിധാനം ചെയ്യുന്ന ഷെര്‍ലക് ടോംസ് എന്ന സിനിമയാണ് അടുത്തതായി പുറത്തിറങ്ങാനുള്ളത്.
