എന്റെ വീട്ടില്‍ ചീങ്കണ്ണിയും വന്നിട്ടില്ല പാമ്പും വന്നിട്ടില്ല; സോഷ്യല്‍ മീഡിയയില്‍ വന്ന വാര്‍ത്തയുടെ നിജ സ്ഥിതി വെളിപ്പെടുത്തി നടന്‍ ബാബു ആന്റണി

  • Post category:news
  • Reading time:1 min read
You are currently viewing എന്റെ വീട്ടില്‍ ചീങ്കണ്ണിയും വന്നിട്ടില്ല പാമ്പും വന്നിട്ടില്ല; സോഷ്യല്‍ മീഡിയയില്‍ വന്ന വാര്‍ത്തയുടെ നിജ സ്ഥിതി വെളിപ്പെടുത്തി നടന്‍ ബാബു ആന്റണി

വാഷിംഗ്ടണ്‍: ഹാര്‍വി ചുഴലിക്കാറ്റിനോടനുബന്ധിച്ച് നടന്‍ ബാബു ആന്റണിയുടെ നഗരത്തിലുള്ള വസതിയില്‍ ചീങ്കണ്ണിയും പാമ്പും ഒഴുകിയെത്തിയ വാര്‍ത്ത കഴിഞ്ഞ ദിവസം വൈറലായിരുന്നു. ബാബു ആന്റണിയുടെ സഹോദരനും നടനുമായ തമ്പി ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കഥ ലോകമറിഞ്ഞത്. ബാബു ആന്റണിയും കുടുംബവും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിയെന്നും ഒരു മൈല്‍ ചുറ്റളവിലുള്ള വീടുകളില്‍ പാമ്പും ചീങ്കണ്ണിയും ഒഴുകിയെത്തിയതായി അറിഞ്ഞെന്നുമായിരുന്നു തമ്പിയുടെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ ഇത് ബാബു ആന്റണിയുടെ വീട്ടിലെ സംഭവമായി തെറ്റിദ്ധരിക്കപ്പെട്ടുവെന്നാണ് ബാബു ആന്റണി പറയുന്നത്. സംഭവം സോഷ്യല്‍ മീഡിയകളില്‍ ഏറെ ചര്‍ച്ചയായപ്പോള്‍ നടന്‍ തന്നെ വിശദീകരണവുമായി രംഗത്ത് വന്നു. രക്ഷാപ്രവര്‍ത്തകര്‍ക്കും അമേരിക്കയിലെ മാധ്യമങ്ങള്‍ക്കും നന്ദി പറഞ്ഞ ബാബു ആന്റണി ചീങ്കണ്ണി ഒഴുകിയെത്തിയത് തന്റെ വീട്ടില്‍ അല്ലെന്ന് പറയുന്നു. എന്റെ വീടിന്റെ വാര്‍ത്ത കണ്ട് പലരും വിളിച്ചു.എന്റെ വീട്ടിലല്ല ആ സംഭവം. ഒന്നരമൈല്‍ മാറിയുള്ള വീട്ടിലാണ്. പക്ഷെ ഇപ്പോള്‍ അതൊന്നുമല്ല പ്രധാനപ്പെട്ട കാര്യം. ഞാനും എന്റെ കുടുംബവും സുഹൃത്തുക്കളുമെല്ലാം സുരക്ഷിതരാണ്. ദൈവം അനുഗ്രഹിക്കട്ടെ- ബാബു ആന്റണി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

 

0Shares